വീട്ടുകാര്‍ മുകളില്‍ ഉറങ്ങി; താഴെ നിലയില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്നു
text_fieldsപാലക്കാട്: നഗരത്തിലെ വീട്ടിൽ നിന്ന് സ്വ൪ണവും പണവും ഉൾപ്പെടെ ഒന്നരലക്ഷം രൂപയുടെ കവ൪ച്ച. നൂറണി കോഴിക്കാരതെരുവ് ലക്ഷ്മികുമാ൪ നിവാസിൽ ശിവദാസിൻെറ വീട്ടിലാണ് ശനിയാഴ്ച രാത്രി കവ൪ച്ച നടന്നത്.
ശിവദാസും ഭാര്യയും മകനും വീടിൻെറ മുകൾനിലയിൽ ഉറങ്ങുകയായിരുന്നു. പിൻവശത്തെ വാതിൽവഴി അകത്തുകടന്ന മോഷ്ടാവ് താഴത്തെ നിലയിലെ മുറിയിൽ അലമാരയിൽ സൂക്ഷിച്ച സ്വ൪ണവും പണവുമാണ് കവ൪ന്നത്.
അലമാരയുടെ സമീപത്തെ താക്കോൽ കൊണ്ടാണ് തുറന്നത്. ആറുപവൻ മാല, ഒന്നേകാൽ പവൻ തൂക്കംവരുന്ന വള, 7,970 രൂപ, വാച്ച് എന്നിവയാണ് നഷ്ടപ്പെട്ടത്. ശിവദാസ് സ്വകാര്യ ബസ് കണ്ടക്ടറാണ്. രാവിലെ ഉറക്കമുണ൪ന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടൻ പൊലീസിൽ അറിയിക്കുകയായിരുന്നു.
ടൗൺ സൗത്ത് എസ്.ഐ പി.യു. സേതുമാധവൻെറ നേതൃത്വത്തിൽ സ്ഥലത്തെത്തി. സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.