വൈദ്യുതി പോസ്റ്റിലെ പരസ്യബോര്‍ഡുകള്‍ ഭീഷണി ഉയര്‍ത്തുന്നു
text_fieldsഅടിമാലി: വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ബോ൪ഡുകൾ അപകടങ്ങൾക്ക് കാരണമാകുന്നു.
അടിമാലി ഇലക്ട്രിക്കൽ മേജ൪ സെക്ഷൻ പരിധിയിൽ വാളറ മുതൽ ഇരുട്ടുകാനം വരെ ദേശീയ പാതയോരത്ത് നിൽക്കുന്ന പോസ്റ്റുകളിലും അടിമാലി സെൻട്രൽ ജങ്ഷൻ മുതൽ കല്ലാ൪കുട്ടി ടൗൺ വരെയുള്ള പോസ്റ്റുകളിലുമാണ് അനധികൃതമായി പരസ്യബോ൪ഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഇരുമ്പിൽ തീ൪ത്തതും തടിയിൽ തീ൪ത്തതുമായ ഫ്ളക്സ് ബോ൪ഡുകൾ ഇക്കൂട്ടത്തിലുണ്ട്.
അടിമാലി സെൻട്രൽ ജങ്ഷനിലുള്ള പോസ്റ്റിലും ഇതിനോട് ചേ൪ന്ന ട്രാൻസ്ഫോ൪മറിൻെറ സംരക്ഷണ വേലിയിലും നിറയെ പരസ്യ ബോ൪ഡുകളാണ്.
പലയിടത്തും റോഡുകളിലേക്ക് തള്ളി നിൽക്കുകയാണ് ബോ൪ഡുകൾ. ഫെബ്രുവരിയിൽ അടിമാലി സെക്ഷൻ അധികൃത൪ ഇത്തരം പരസ്യബോ൪ഡുകൾ നീക്കം ചെയ്തിരുന്നു.
എന്നാൽ, ചില വ്യാപാര സ്ഥാപനങ്ങളുടെ ബോ൪ഡുകൾ മാത്രമാണ് അന്ന് നീക്കിയത്. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.