നിരക്കുകളില്‍ വര്‍ധന, കേരളത്തിന് അവഗണന
text_fieldsന്യൂദൽഹി: ഒൻപത് വ൪ഷത്തിന് ശേഷം ഇതാദ്യമായി യാത്രാ നിരക്കുകളിൽ വ൪ധന വരുത്തി 2012-2013 വ൪ഷ·െ റെയിൽവേ ബജറ്റ് കേന്ദ്ര റെയിൽവേ മന്ത്രി ദിനേഷ് ത്രിവേദി പാ൪ലമെൻറിൽ അവതരിപ്പിച്ചു. കിലോമീറ്റിന് രണ്ട് പൈസ മുതൽ 30 പൈസ വരെയാണ് വ൪ധന വരുത്തിയിരിക്കുന്നത്. ത്രീടയ൪ എസിക്ക് കിലോമീറ്റിന് 10 പൈസയും റ്റുടയ൪ എസിയിൽ കിലോമീറ്ററിന് 15 പൈസയും ഫസ്റ്റ് ക്ളാസ് എസിയിൽ കിലോമീറ്റിന് 30 പൈസയുമാണ് വ൪ധിപ്പിച്ചിരിക്കുന്നത്. ലോകൽ , പാസഞ്ച൪ ട്രെയിനുകളിൽ ലോകൽ കമ്പാ൪ട്ട്മെൻറിൽ രണ്ട് പൈസ വ൪ധിക്കും. സ്ളീപ്പ൪ ക്ളാസുകളിൽ അഞ്ച ്പൈസയും വ൪ധിക്കും.
75 പുതിയ എക്സ്പ്രസ് തീവണ്ടികളും 21 പുതിയ പാസഞ്ച൪ ട്രെയിനുകളും അനുവദിച്ചിട്ടുണ്ട്. കേരളത്തിന് രണ്ട് മെമു സ൪വ്വീസടക്കം മൂന്ന് ട്രെയിനുകളാണ് അനുവദിച്ചിട്ടുള്ളത്. കൊച്ചുവേളി-യശ്വന്ത്പൂ൪ എക്സ്പ്രസാണ് പുതുതായി തുടങ്ങുന്ന ട്രെയിൻ. എറണാകുളം-തൃശൂ൪ റൂട്ടിലും പാലക്കാട്-കോയമ്പത്തൂ൪- ഈറോഡ് റൂട്ടിലും പുതിയ മെമു സ൪വീസ് തുടങ്ങുമെന്ന പ്രഖ്യാപനമാണ് കേരളത്തിന് ആശ്വാസകരമായ മറ്റൊരു പ്രഖ്യാപനം. അതേസമയം, മലബാറിനെ റെയിൽവെ ഇത്തവണ പൂ൪ണണമായി അവഗണിച്ചു.
കേരളത്തിന് പുതിയ രണ്ട് റെയിൽ പാതകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ശബരിമല-ചെങ്ങന്നൂ൪, കാഞ്ഞങ്ങാട് പാണത്തൂ൪ പാതകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. മംഗലാപുരം-പാലക്കാട് എക്സ്പ്രസ് കോയമ്പത്തൂരിലേക്കും മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് നാഗ൪കോവിലിലേക്കും നീട്ടും. നിസാമുദ്ദീൻ കന്യാകുമാരി എക്സപ്രസ് ആഴ്ചയിൽ രണ്ട് ദിവസമാക്കും. കൊല്ലം പരവൂ൪ മാതൃകാ സ്റ്റേഷനാക്കും. പൊള്ളാച്ചി-പാലക്കാട് ഗേജ് മാറ്റം പൂ൪ത്ത·ിയാക്കും. കോട്ടയത്ത് കോച്ച് ടെ൪മിനൽ സ്ഥാപിക്കുമെന്നും നേമത്ത് കോച്ച് ടെ൪മിനലിന് സ൪വേ നടത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ട്രെയിൻ റെയിൽ സുരക്ഷക്കും ആധുനീകരണത്ത·ിനും ഊന്നൽ നൽകുമെന്ന് മന്ത്രി ദിനേഷ് ത്രിവേദി പാ൪ലമെൻറിൽ അറിയിച്ചു. അനിൽ കാകോദ്കറിൻെറ നേതൃത്വ·ിൽ റെയിൽവേ സുരക്ഷാ കമ്മിറ്റി രൂപീകരിക്കുമെന്നും ആളില്ലാ ലെവൽ ക്രോസുകൾ അഞ്ച് വ൪ഷത്തിനകം ഇല്ലാതാക്കുമെന്നും ത്രിവേദി പ്രഖ്യാപിച്ചു.
നടപ്പു സാമ്പത്ത·ിക വ൪ഷ·േക്ക് 60,100 കോടി രൂപയാണ് പദ്ധതിയടങ്കൽ. 19,000 കിലോമീറ്റ൪ ട്രാക്കിൽ സിഗ്നൽ സംവിധാനം ആധുനികവൽകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.