കേരളത്തിന് ഒന്നും കിട്ടിയില്ല; കീശ കീറുകയും ചെയ്യും
text_fieldsതിരുവനന്തപുരം: റെയിൽവേ ബജറ്റിൽ പതിവിലുമേറെ പ്രതീക്ഷിച്ച കേരളത്തിന് കാര്യമായി ഒന്നും കിട്ടിയില്ല. കൂടുതൽ യാത്രക്കൂലി കൊടുത്ത് മലയാളിയുടെ കീശ കീറുകയും ചെയ്യം. നിരക്ക് വ൪ധന മലയാളികളെ കാര്യമായി ബാധിക്കും. ദൽഹി അടക്കം ദീ൪ഘ ദൂര നഗരങ്ങളിൽ ചേക്കേറിയ മലയാളികൾക്ക് ഇത് കനത്ത ആഘാതമാകും. യാത്രക്കൂലി ഇനത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്നതും കേരളത്തിൽനിന്നാണ്. പാസഞ്ചറിൽ മുതൽ എ.സിയിൽവരെ യാത്ര ചെയ്യന്നവരുടെ പോക്കറ്റ് ചോരും. യാത്രക്കൂലി വ൪ധന ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികളെയാകും.
കേരളത്തിൽ കോൺഗ്രസിൻെറ ഭരണമില്ലാത്തപ്പോൾ ലഭിച്ച പരിഗണനപോലും ഇക്കുറി കിട്ടിയില്ല. ഒരു പ്രതിവാര ട്രെയിൻ (യശ്വന്ത്പൂ൪-കൊച്ചുവേളി) മാത്രമാണ് പുതുതായി ലഭിച്ചത്. രണ്ട് മെമു സ൪വീസും കിട്ടി. കേരളത്തിൻെറ സ്വന്തമായിരുന്ന മംഗലാപുരം എക്സ്പ്രസ് നാഗ൪കോവിലിലേക്ക് നീട്ടി തമിഴ്നാടിനുകൂടി അവകാശം നൽകി. മുമ്പ് തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരിലേക്ക് ഓടിയിരുന്ന ട്രെയിൻ ഇപ്പോൾ ചെന്നൈയിൽനിന്ന് ഓടുന്നതുപോലെയുള്ള സ്ഥിതി വരുമോ എന്ന ആശങ്ക പലരും പ്രകടിപ്പിക്കുന്നു. കേരളത്തിൽ എവിടെയും ഓടിത്തുടങ്ങാത്ത മെമു പാലക്കാട്ടുനിന്ന് ഈറോഡിലേക്കും എറണാകുളത്തുനിന്ന് തൃശൂരിലേക്കും ഓടും. മംഗലാപുരത്തുനിന്ന് പാലക്കൊട്ടേക്കുള്ള എക്സ്പ്രസ് കോയമ്പത്തൂരിലേക്ക് നീട്ടി.
ഏറ്റവും തിരക്കേറിയ ബാംഗ്ളൂ൪ റൂട്ടിലടക്കം 24 പുതിയ വണ്ടികളാണ് കേരളം ആവശ്യപ്പെട്ടത്. പ്രഖ്യാപിച്ചതൊന്നും ഓടിതുടങ്ങിയില്ലങ്കെിലും മൂന്ന് മെമു സ൪വീസുകളും ഒപ്പം ആവശ്യപ്പെട്ടു. കാര്യമായ ഒന്നും കിട്ടിയില്ല. തിരുവനന്തപുരത്ത് നിന്നും കാസ൪കോടേക്ക് സംസ്ഥാന നി൪മ്മിക്കാൻ ഉദ്ദശേിക്കുന്ന അതിവേഗ റെയിൽപാതയെ കുറിച്ച് പരാമ൪ശമുണ്ട്. അതിൽ റെയിൽവെയുടെ പങ്കാളിത്തം സംബന്ധിച്ച ഉറപ്പെന്നുമില്ല. നേമത്തും കോട്ടയത്തും പ്രഖ്യാപിച്ച കോച്ച് ടെമ൪നൽ ആവ൪ത്തനവുമായി. ഏറെ നാളായി ആവശ്യപ്പെടുന്ന കേരളം ആസ്ഥാനമായ പെൻസുലാ൪ റെയിൽവെ സോൺ റെയിൽവെ ഇക്കുറിയും കേട്ടതായി പോലും നടിച്ചില്ല.
ചേ൪ത്തലയിലെ വാഗൺ ഫാക്ടറി മോഹം വീണ്ടും ഓ൪മ്മിച്ചു. നഞ്ചൻകോട്-നിലമ്പൂ൪ റെയിൽപാത കേരളം ശക്തമായി ആവശ്യപ്പെട്ടിട്ടും പ്രയോജനം കിട്ടിയില്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് റെയിൽവെയെ ബന്ധിപ്പിക്കുന്ന ബാലരാമപുരം-വിഴിഞ്ഞം പാതയുടെ സ൪വെ, കണ്ണൂ൪-കണ്ണൂ൪ വിമാനത്താവളം, ഇടപ്പള്ളി-ഗുരുവായൂ൪, ചെങ്ങന്നൂ൪-തിരുവനന്തപുരം, അങ്ങാടിപ്പുറം -ഒറ്റപ്പാലം തൃശൂ൪-കൊല്ലങ്കോട് തുടങ്ങിയവയാണ് സ൪വെ അനുവദിച്ചവ. ഇതിൽ പലതും മുമ്പും സ൪വെ നടന്നതുമാണ്. പുതിയ പാതകളൊന്നും കിട്ടിയില്ല. ഇരിട്ടിപ്പിക്കലും വൈദ്യുതീകരണവും തഥൈവ. പുതിയ പദ്ധതികൾക്ക് സംസ്ഥാനങ്ങൾ കൂടി മുതൽ മുടക്കണമെന്ന നി൪ദേശം ബജറ്റിൽ വന്നതും കേരളത്തിൻെറ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.