ബജറ്റിന് മുമ്പ് സാധാരണക്കാരോട് അഭിപ്രായം തേടി: മന്ത്രി
text_fieldsന്യൂദൽഹി: ബജറ്റ് തയ്യാറാക്കുന്നതിന് മുമ്പ് സാധാരണക്കാരോട് അഭിപ്രായം ചോദിച്ചിരുന്നെന്നും തൃണമൂൽ കോൺഗ്രസുമായി ച൪ച്ച ചെയ്തിട്ടില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി ദിനേഷ് ത്രിവേദി. സി്എൻ.എൻ.ഐ.ബി.എൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്ര നിരക്ക് വ൪ധന രാജ്യ പുരോഗതിക്കാണ്. ഇക്കാര്യത്തിൽ തൃണമൂലുമായോ മമതയുമായോ ച൪ച്ച ചെയ്തിട്ടില്ല. ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് സാധാരണക്കാരോട് അഭിപ്രായം തേടിയിരുന്നു. മമത ഒരിക്കലും തൻെറ ജോലിയിൽ ഇടപെടില്ലെന്നാണ് തൻെറ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.
നിരക്ക് വ൪ധന അത്യാവശ്യമായിരുന്നു. സുരക്ഷക്കും യാത്രക്കാ൪ക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും പണം വേണം. ബജറ്റ് സാമ്പത്തികപരമാണ്. അതിൽ രാഷ്ട്രീയം കല൪ത്തേണ്ടതില്ല. ജോലി ചെയ്ത് തീ൪ത്തതിൽ സംതൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.