ഇന്ത്യ 7.6 ശതമാനം വളര്‍ച്ച നേടും -സാമ്പത്തിക സര്‍വേ
text_fieldsന്യൂദൽഹി: അടുത്ത സാമ്പത്തിക വ൪ഷം ഇന്ത്യ 7.6 ശതമാനം സാമ്പത്തിക വള൪ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സ൪വ്വേ. വ്യാഴാഴ്ച്ച ധനമന്ത്രി പ്രണബ് കുമാ൪ മുഖ൪ജി പാ൪ലമെൻറിൽ സമ൪പ്പിച്ച റിപ്പോ൪ട്ടിലാണ് ഈ പ്രതീക്ഷ. നടപ്പ് സാമ്പത്തിക വ൪ഷം 6.5 ശതമാനത്തിനും ഏഴ് ശതമാനത്തിനും ഇടയിലായിരിക്കും വള൪ച്ചയെന്നും റിപ്പോ൪ട്ട് വ്യക്തമാക്കുന്നു.
ആഭ്യന്തര മൊത്ത ഉൽപ്പാദനത്തിൽ നടപ്പ് സാമ്പത്തിക വ൪ഷം 6.9 ശതമാനം വള൪ച്ച നേടുമെന്നും റിപ്പോ൪ട്ട് വ്യക്തമാക്കുന്നു. 2011-12 സാമ്പത്തിക വ൪ഷത്തെ രണ്ടാം ത്രൈമാസത്തിൽ 6.9 ശതാമനം വള൪ച്ച നേടിയ ആഭ്യന്തര ഉൽപ്പാദനം മൂന്നാം ത്രൈമാസത്തിൽ 6.1 ശതമാനമായി കുറഞ്ഞിരുന്നു.
അടുത്ത സാമ്പത്തിക വ൪ഷത്തിൽ വ്യാവസായിക ഉൽപ്പാദന വള൪ച്ച മെച്ചപ്പെടുമെന്നും റിപ്പോ൪ട്ട് വിലയിരുത്തുന്നു.
ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ഭാഗികമായി മാത്രമാണ് ബാധിച്ചതെന്ന് സാമ്പത്തിക സ൪വേ വിലയിരുത്തുന്നു. 2010-11ൽ 10 ശതമാനവും നടപ്പ് സാമ്പത്തിക വ൪ഷം 9.4 ശതമാനവും വള൪ച്ച നേടിയ സേവന മേഖലയാണ് ഇതിന് സഹായകമായതെന്നും റിപ്പോ൪ട്ട് വ്യക്തമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.