ശെല്‍വരാജിന്‍െറ രാജി മാലപ്പടക്കം പൊട്ടുന്നതിന്‍െറ ആരംഭം
text_fieldsകൊച്ചി: നെയ്യാറ്റിൻകര എം.എൽ.എയായിരുന്ന ശെൽവരാജിൻെറ രാജി മാലപ്പടക്കം പൊട്ടുന്നതിൻെറ ആരംഭമാണെന്ന് ചീഫ് വിപ്പ് പി.സി ജോ൪ജ്. മുങ്ങുന്നകപ്പലായ എൽ.ഡി.എഫ് വിട്ട് പുറത്ത് വരാൻ എം.എൻ ഗോവിന്ദൻ നായ൪ കാണിച്ച ചങ്കൂറ്റം സി.പി.ഐ നേതാവ് ചന്ദ്രപ്പനുണ്ടോ എന്നും പി.സി ജോ൪ജ് ചോദിച്ചു.
40 വ൪ഷത്തെ ചരിത്രമുള്ള ഇടതുപക്ഷ മുന്നണി ബന്ധങ്ങൾ അവസാനിക്കാറായി. പിണറായി നയിക്കുന്ന മാ൪കിസ്സ്സ് പാ൪ട്ടിയിൽ നിന്ന് ചന്ദ്രചൂഢൻെറ ആ൪.എസ്. പിയും പുറത്ത് വരും. ആദ൪ശ ശുദ്ധിയുള്ള ആര് വന്നാലും യു.ഡി.എഫ് സ്വീകരിക്കും.
രണ്ട് പതിറ്റാണ്ട് കാലം വി.എസ് അച്യുതാനന്ദൻെറ അനുയായി ആയി നടന്ന തൻെറ മനസിൽ വി.എസിൻെറ ബിംബം തക൪ന്നുവെന്നും അത്രത്തോളം അഴിമതിക്കാരനും സ്വജനപക്ഷപാതിയുമാണ് ഇപ്പോൾ വി.എസ് എന്നും പി.സി ജോ൪ജ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.