ബജറ്റില്‍ കുട്ടികളുടെ വിദ്യാഭ്യാസം പരിഗണിക്കണം
text_fieldsമുംബൈ: കുട്ടികളുടെ വിദ്യാഭ്യാസത്തിനും പോഷകാഹാരത്തിനും ബജറ്റിൽ കൂടുതൽ പ്രധാന്യം നൽകണമെന്ന് ബോളിവുഡ് താരം അമീ൪ഖാൻ. കുട്ടികളുടെ വിദ്യാഭ്യാസം ഒരു നാടിന്റെ ഗതി തന്നെ നി൪ണയിക്കുമെന്നാണ് അമീ൪ പറയുന്നത്. കുട്ടികളുടെ ഭാവി പടുത്തുയ൪ത്തുന്നതിൽ വിദ്യക്കും അത് അഭ്യസിപ്പിക്കുന്നവ൪ക്കും ഒരേ പ്രാധാന്യമാണെന്നും സ൪ക്കാ൪ ഇക്കാര്യം പ്രത്യേകം പരിഗണിക്കണമെന്നൂം അദ്ദേഹം ആവശ്യപ്പെട്ടു.
സിനിമാ നികുതി കുറക്കണമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യവുമാണ് തനിക്ക് പ്രധാനമെന്നും അമീ൪ കൂട്ടിച്ചേ൪ത്തു.
സാമൂഹിക പ്രതിബദ്ധതയുള്ള ഒത്തിരി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഈ നാൽപത്തിയേഴുകാരൻ. താരേ സമീൻ പ൪, ലഗാൻ , ത്രീ ഇഡിയറ്റ്സ് തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.