ആദായ നികുതി പരിധി രണ്ട് ലക്ഷമാക്കി; കൊച്ചി മെട്രോക്ക് 60 കോടി രൂപ
text_fieldsന്യൂദൽഹി: ആദായ നികുതി ദായക൪ക്ക് നേരിയ ആശ്വാസം പക൪ന്നുകൊണ്ട് നികുതി പരിധി രണ്ട് ലക്ഷമാക്കി ഉയ൪ത്തിയും 20 ശതമാനം വരെ നികുതി അടക്കേണ്ട വരുമാന പരിധി എട്ടു ലക്ഷത്തിൽ നിന്ന് പത്തു ലക്ഷമാക്കിയും 2012-13 വ൪ഷത്തെ കേന്ദ്ര ബജറ്റ് ധനകാര്യ മന്ത്രി പ്രണബ് മുഖ൪ജി പാ൪ലമെൻറിൽ അവതരിപ്പിച്ചു. കള്ളപ്പണത്തിൻെറ ഒഴുക്ക് തടയൽ, സബ്സിഡി വെട്ടിക്കുറക്കൽ,അടിസ്ഥാന മേഖലയുടെ വികസനത്തിന് ഊന്നൽ, സേവന നികുതിയുടെ മേഖല വിപുലീകരിക്കൽ എന്നിവയാണ് ബജറ്റിലെ മറ്റു പ്രധാന നി൪ദേശങ്ങൾ....
കേരളത്തെ സംബന്ധിച്ചിടത്തോളം കൊച്ചി മെട്രോയ്ക്ക് 60 കോടി രൂപ അനുവദിച്ചതും കാ൪ഷിക സ൪വ്വകലാശാലക്ക് 100 കോടി അനുവദിച്ചതുമാണ് എടുത്തുപറയത്തക്ക നേട്ടം. പാചകവാതകം, മണ്ണെണ്ണ ,രാസവള സബ്സിഡികൾ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നത് പരീക്ഷിക്കും. സബ്സിഡി ചെലവ് ആഭ്യന്തര ഉൽപാദനത്തിൻെറ രണ്ട് ശതമാനമാക്കും.
ആദായ നികുതി പരിധി 1.8 ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമാക്കി ഉയ൪ത്തി. വാ൪ഷിക വരുമാനം രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ പത്ത് ശതമാനം , അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ 20 ശതമാനം , പത്ത് ലക്ഷത്തിന് മുകളിൽ 30 ശതമാനം എന്നിങ്ങനെയാണ് ആദായ നികുതി അടക്കേണ്ടത്.
കാ൪ഷിക മഖലയിലെ പദ്ധതികൾക്ക് മുൻഗണന നൽകുന്നതാണ് പുതിയ ബജറ്റ്. കാ൪ഷിക വായ്പ അനുവദിക്കുന്നതിന് 5.75 ലക്ഷം കോടി രൂപ അനുവദിച്ചു. നെല്ലുൽപാദനത്തിന് 400 കോടിയും ജലസേചനത്തിന് 300 കോടിയും നൽകും. വ്യോമയാന മേഖലയിൽ പ്രത്യേക പാക്കേജ് നടപ്പിലാക്കും.
നികുതി രംഗത്തെ പരിഷ്കാരത്തിൻെറ ഭാഗമായി ഓഗസ്റ്റ് മുതൽ ചരക്ക് സേവന നികുതി നടപ്പിലാക്കും. ചെറുകിട ഭവനവായ്പക്ക് ഒരുശതമാനം പലിശ ഇളവ് നൽകും. 25 ലക്ഷം വരെയുള്ള വായ്പകൾക്കാണ് ഇത് ബാധകമാവുക.
വിദേശ ബാങ്കുകളിൽ നിക്ഷേപിച്ച കള്ളപ്പണത്തെ കുറിച്ച ധവളപത്രം പുറത്തിറക്കുമെന്നും കള്ളപ്പണം തിരിച്ച് കൊണ്ടുവരുമെന്നും മന്ത്രി പ്രഖ്യാപിച്ചു. അഴിമതിക്കെതിരായ പോരാട്ടത്തിനും പോഷകാഹാര കമ്മി നികത്തുന്നതിനും മുഖ്യ പരിഗണന നൽകും.
നടപ്പുവ൪ഷം സമ്പദ്വ്യവസ്ഥ 6.9% വള൪ച്ച കൈവരിക്കുമെന്നും അടുത്ത വ൪ഷം 7.6% വള൪ച്ചാനിരക്ക് പ്രതീക്ഷിക്കുന്നുവെന്നും ബജറ്റിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.