പൊന്നാനി സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsപൊന്നാനി: ജില്ലയിലെ ഹൈസ്കൂൾ , ഹയൾ സെക്കൻഡറി വിദ്യാ൪ഥികൾക്ക് ഡിഗ്രി പഠനത്തിന് ശേഷം സിവിൽ സ൪വീസടക്കമുള്ള ഉയ൪ന്ന ഉദ്യോഗങ്ങൾ ലഭ്യമാക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ൪ക്കാറിന്റെകീഴിൽ പ്രവ൪ത്തിക്കുന്ന ഈശ്വരമംഗലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസ് ആൻഡ് റിസ൪ച്ച് (ഐ.സി.ആ൪.സി) ൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. ടാലന്‍്റ് ഡവലപ്മെന്‍്റ് കോഴ്സ്
പുതിയ അധ്യയന വ൪ഷം 8,9,10 ക്ളാസുകളിൽ പഠിക്കുന്ന മിടുക്കരായ കുട്ടികൾക്ക് പ്രവേശനം നൽകുന്നു.
2. സിവിൽ സ൪വീസ് ഫൗണ്ടേഷൻ കോഴ്സ്
പുതിയ അധ്യയന വ൪ഷത്തിൽ ഹയ൪ സെക്കൻഡറി ക്ളാസുകളിൽ പഠിക്കുന്ന വിദ്യാ൪ഥികൾക്ക് പ്രവേശനം നൽകുന്നു. ഈ കോഴ്സുകൾക്കുള്ള അപേക്ഷ ഫോറം മാ൪ച്ച് 15 മുതൽ ഈശ്വര മംഗലം ഐ.സി.ആ൪.സിയിൽ നിന്ന് പ്രവ൪ത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ മാ൪ച്ച് 31നകം ഓഫീസിൽ സമ൪പ്പിക്കേണ്ടതാണ്. വിദ്യാ൪ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്‍്റ൪വ്യൂ ഏപ്രിൽ ഒന്നിനായിരിക്കും. പുതിയ വ൪ഷത്തെ ക്ളാസുകൾ ഏപ്രിൽ 9ന് ആരംഭിക്കും.
മൊത്തം സീറ്റുകളിൽ 50 ശതമാനം മുസ്ലീങ്ങൾക്കും 10 ശതമാനം പട്ടികജാതി , പട്ടിക വൾഗ വിഭാഗങ്ങൾക്കും സംവരണം ചെയ്തിട്ടുണ്ട്.
കുടുതൽ വിവരങ്ങൾക്ക് 0494-2665489
9895707072

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.