വീണ്ടും അപകടമെത്തി; വെങ്ങല്ലൂരിന് നഷ്ടമായത് സ്വന്തം നസീറിനെ
text_fieldsതൊടുപുഴ: സുഖമില്ലെന്ന് പറഞ്ഞ് മീൻ കച്ചവടം ഒഴിവാക്കി വെങ്ങല്ലൂ൪ പുത്തൻവീട്ടിൽ നാസ൪ പതിവ് ‘തട്ടുകട ചായ’ കുടിക്കാൻ തയാറായത് മരണത്തിലേക്കുള്ള കാത്തുനിൽപ്പായി. റോഡരികിലെ തട്ടുകടയിൽ നിന്ന് ചായ കുടിക്കാനൊരുങ്ങവേ അമിതവേഗത്തിൽ എത്തിയ കാ൪ നാസറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കൈകാലുകൾ ഒടിഞ്ഞ് നുറുങ്ങിയും തലക്ക് മാരക മുറിവേറ്റും അബോധാവസ്ഥയിലായ നാസറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ തുട൪ന്നു. ഉച്ചയോടെ മരണ വാ൪ത്ത ബന്ധുക്കളെ തേടിയെത്തി. ഭാര്യയും 11 വയസ്സായ ആൺകുട്ടിയുമുള്ള കുടുംബമാണ് ഇതോടെ അനാഥമായത്.
ദിവസവും വീടിന് സമീപം കുറ്റിപ്പടിയിലെ മത്സ്യമാ൪ക്കറ്റിൽനിന്ന് മീനെടുത്ത് കച്ചവടത്തിനായി സ്കൂട്ടറിൽ രാവിലെ ആറിനുമുമ്പ് പുറപ്പെടാറുള്ള നാസ൪ മാ൪ക്കറ്റിൽ എത്തിയെങ്കിലും മീനെടുത്തില്ല. സുഖം തോന്നുന്നില്ല, അതുകൊണ്ട് മീനെടുക്കുന്നില്ലെന്ന് സുഹൃത്തുക്കളോട് പറഞ്ഞു.
ഏതാനും വ൪ഷം മുമ്പ് വെങ്ങല്ലൂരിൽനാസ൪ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ച് ഗുരുതര പരിക്കേറ്റിരുന്നു. ദീ൪ഘനാളത്തെ ചികിത്സക്ക് ശേഷം ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സമാന അപകടം നാസറിൻെറ ജീവൻ അപഹരിച്ചത്.
മൃതദേഹം മൂവാറ്റുപുഴ താലൂക്കാശുപത്രിയിൽ പോസ്റ്റുമോ൪ട്ടത്തിന് ശേഷം സന്ധ്യയോടെ വീട്ടിലെത്തിച്ചു. നൂറുകണക്കിനാളുകളാണ് അന്ത്യോപചാരമ൪പ്പിക്കാൻ തടിച്ചുകൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.