ഏഴംകുളത്തില്‍ ഗ്രാമീണ പാതകളുടെ നവീകരണത്തിന് ഒരു കോടി
text_fieldsഅടൂ൪: കാ൪ഷികമേഖലക്കും ഗ്രാമീണ പാതകളുടെ നവീകരണത്തിനും സമ്പൂ൪ണ ശുചിത്വത്തിനും പ്രാമുഖ്യം നൽകി ഏഴംകുളം ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് ജി. രാധാകൃഷ്ണൻ അവതരിപ്പിച്ചു. പ്രസിഡൻറ് ബെസി ദാനിയേൽ അധ്യക്ഷത വഹിച്ചു.
13.16 കോടി വരവും 12.27 കോടി ചെലവും 88.96 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിൽ ഗ്രാമീണ പാതകളുടെ നവീകരണത്തിന് ഒരു കോടി നീക്കിവെച്ചു. കാ൪ഷിക മേഖലക്ക് 44.55 ലക്ഷം രൂപയും 5000 കുടുംബങ്ങൾക്ക് പച്ചക്കറി വിത്തും വളവും നൽകുന്ന പച്ചക്കറി ഗ്രാമം പദ്ധതിയും ഓണ വിപണി ലക്ഷ്യമാക്കി 20000 വാഴക്കുലകൾ ഉൽപ്പാദിപ്പിക്കുന്നതിന് ഏത്തവാഴ വിത്തും വളവും നൽകുന്ന പദ്ധതിയും ഉൾപ്പെടുന്നു. പുതിയ ഷോപ്പിങ് കോംപ്ളക്സ്, വനിത ഹോട്ടലുകൾ, ഏനാത്ത് സ്വകാര്യ ബസ്സ്റ്റാൻഡ്, ആധുനിക അറവുശാല എന്നിവക്കും തുക വകയിരുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.