കുടുംബവഴക്ക്; ഭാര്യയുടെ പേരിലുള്ള റേഷന്‍കടക്ക് തീകൊളുത്തി
text_fieldsതിരുവല്ല: കുടുംബവഴക്കിനെത്തുട൪ന്ന് ഭ൪ത്താവ് ഭാര്യയുടെ പേരിലുള്ള റേഷൻകടക്ക് തീകൊളുത്തി. തിരുവല്ല മുത്തൂ൪ 62ാം നമ്പ൪ റേഷൻകടക്കാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കല്ലംപറമ്പിൽ രമേശ് (60) തീ കൊളുത്തിയത്.
ടി.കെ.പ്രസന്നകുമാരി വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് തിരുവല്ല താലൂക്ക് സപൈ്ള ഓഫിസിലെത്തി ഭ൪ത്താവ് രമേശ് റേഷൻകടക്ക് തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ഓഫിസ൪ക്ക് പരാതി നൽകിയിരുന്നു. രമേശ് റേഷൻകടയിലെ സെയിസ്മാൻ കൂടിയാണ്.
പരാതി നൽകാൻ ചെന്നപ്പോൾ താലൂക്ക് സപൈ്ള ഓഫിസ൪ യോഗത്തിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ പ്രസന്ന ഫോണിൽ വിളിച്ച് ഓഫിസറോട് പരാതി പറഞ്ഞിരുന്നു.
ഉച്ചക്ക് പരാതി അന്വേഷിക്കാൻ കടയിലെത്തിയ ഓഫിസ൪ മുറിക്കുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ട് ഫയ൪ഫോഴ്സിൽ അറിയിക്കുകയായിരുന്നു.
നാട്ടുകാ൪ കട കുത്തിപ്പൊളിച്ച് അകത്ത് കയറി വെള്ളം ഒഴിച്ച് തീ നിയന്ത്രിച്ചതോടെ കൂടുതൽ അപകടം ഒഴിവായി.പിന്നാലെ തിരുവല്ല ഫയ൪ഫോഴ്സും തിരുവല്ല പൊലീസ് അധികൃതരും സ്ഥലത്തെത്തി തീ യണച്ചു.
റേഷൻകടയിൽ 20 ക്വിൻറൽ അരി , അഞ്ച് ക്വിൻറൽ ഗോതമ്പ്, രണ്ട് ബാരൽ മണ്ണെണ്ണ,300 കിലോ പഞ്ചസാര,ഗോതമ്പ്പൊടി, റവ എന്നിവ ഉണ്ടായിരുന്നു.ധാന്യങ്ങളിൽ മുഴുവൻ മണ്ണെണ്ണ ഒഴിച്ചിരുന്നതിനാൽ അഗ്നിക്കിരയാകാത്ത ഭക്ഷ്യധാന്യങ്ങളും ഉപയോഗശൂന്യമായി.
ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി താലൂക്ക് സപൈ്ള ഓഫിസ൪ കൃഷ്ണൻ മൂത്തത് പറഞ്ഞു.
62ാം നമ്പ൪ ലൈസൻസി സസ്പെൻഡ് ചെയ്ത് ഉപഭോക്താക്കളുടെ സൗകര്യാ൪ഥം തൊട്ടടുത്തെ മുത്തൂ൪ 86ാം നമ്പ൪ റേഷൻകടയിലേക്ക് ഇവിടുത്തെ സേവനം ലഭ്യമാക്കുമെന്നും സപൈ്ള ഓഫിസ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.