ഇറാഖില്‍ ആക്രമണപരമ്പര; 44 മരണം
text_fieldsബഗ്ദാദ്: ഇറാഖിലുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ 44 പേ൪ കൊല്ലപ്പെട്ടു. ഇറാഖിൽ ഈയാഴ്ച അറബ് ലീഗ് ഉച്ചകോടി നടക്കാനിരിക്കെയാണ് ആക്രമണങ്ങൾ. 200 ഓളം പേ൪ക്ക് പരിക്കേറ്റു. ശിയ ശക്തികേന്ദ്രമായ ക൪ബലയിലുണ്ടായ സ്ഫോടനത്തിൽ 13 പേ൪ കൊല്ലപ്പെടുകയും 50 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. തിരക്കേറിയ ഷോപ്പിങ് കോംപ്ളക്സിലും റസ്റ്റാറൻറിലും രണ്ട് കാ൪ ബോംബ് ആക്രമണങ്ങളാണ് നടന്നത്.
കി൪കുകിൽ പൊലീസ് ഓഫിസിന് നേരെയുണ്ടായ കാ൪ ബോംബ് ആക്രമണത്തിൽ ഒമ്പത് പൊലീസുകാ൪ കൊല്ലപ്പെടുകയും 42 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു.
മധ്യനഗരമായ ഹില്ലയിലുണ്ടായ ആക്രമണത്തിൽ രണ്ടുപേ൪ കൊല്ലപ്പെടുകയും 31 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. ബഗ്ദാദിൽ പൊലീസ് കാര്യാലയത്തിന് സമീപം ബോംബ് സ്ഫോടനം നടന്നതായി സുരക്ഷാവൃത്തങ്ങൾ പറഞ്ഞു. ഹില്ലയിൽ കാ൪ ബോംബ് ആക്രമണത്തിൽ രണ്ട് പേ൪ കൊല്ലപ്പെട്ടു.
ഫലൂജയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻെറ വീട് ബോംബ് വെച്ച് തക൪ത്തു. ഏഴു നഗരങ്ങളിലെങ്കിലും ആക്രമണങ്ങൾ നടന്നതായി ഔദ്യാഗികവൃത്തങ്ങൾ അറിയിച്ചു. പൊലീസുകാരെയും സ൪ക്കാ൪ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു കൂടുതൽ ആക്രമണങ്ങളും.
മാ൪ച്ച് 27 മുതൽ 29 വരെ ബഗ്ദാദിൽ അറബ് ലീഗ് ഉച്ചകോടി നടക്കാനിരിക്കെയാണ് ആക്രമണം. സ്ഫോടനങ്ങൾക്ക് പിന്നിൽ അൽഖാഈദയും അവരോട് അനുഭാവമുള്ള സുന്നി സംഘടനകളുമാണെന്ന് ഔദ്യാഗികവൃത്തങ്ങൾ പറഞ്ഞു. അറബ് ലീഗ് ഉച്ചകോടി അട്ടിമറിക്കുകയാണ് ഇതിന് പിന്നിലെന്നും അവ൪ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.