ഉദ്യോഗസ്ഥയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ
text_fieldsന്യൂദൽഹി: പുനെയിലെ കാൾ സെൻറ൪ ഉദ്യോഗസ്ഥയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ വധശിക്ഷക്ക് വിധിച്ചു. പുരുഷോത്തമൻ ബോറത്ത്, അയാളുടെ സുഹൃത്ത് പ്രദീപ് കൊകാത്തെ എന്നിവ൪ക്കാണ് പൂനെ കോടതി തൂക്കുമരം വിധിച്ചത്.
2007 നവംബ൪ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പൂനെയിലെ കാൾ സെൻററിൽ ജോലി ചെയ്യുകയായിരുന്നു ജ്യോതി ചൗധരിയെന്ന 22 കാരിയെ കമ്പനി വാഹനത്തിലെ ഡ്രൈവറായിരുന്ന പുരുഷോത്തമൻ ബോറത്തും അയാളുടെ സുഹൃത്ത് പ്രദീപ് കൊകാത്തെയും ചേ൪ന്ന് ബലാൽസംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ജ്യോതി ചൗധരിയെയും കൊണ്ട് വാഹനത്തിൽ പോവുമ്പോഴായിരുന്നു സംഭവം.
പ്രതികൾ അതിക്രൂരമായ കൃത്യമാണ് ചെയ്തതെന്നും അതിനാൽ പരമാവധി ശിക്ഷ അ൪ഹിക്കുന്നുവെന്നും ജഡ്ജി വിധിന്യായത്തിൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.