മൂന്നാം നമ്പറില്‍ കോഹ്ലി യോഗ്യന്‍ -ഗാംഗുലി
text_fieldsകൊൽക്കത്ത: രാഹുൽ ദ്രാവിഡിൻെറ വിരമിക്കലോടെ ഒഴിഞ്ഞു കിടക്കുന്ന മൂന്നാം നമ്പ൪ പൊസിഷനിലേക്ക് ഏറ്റവും യോഗ്യനായ ബാറ്റ്സ്മാൻ വിരാട് കോഹ്ലി തന്നെയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. അവസാന നാല് ഇന്നിങ്സുകളിൽ നിന്നായി മൂന്ന് സെഞ്ച്വറികൾ അടിച്ചെടുത്ത കോഹ്ലിയെ ഇന്ത്യയുടെ ധീരനായ യുവരാജാവെന്നാണ് കൊൽക്കത്തയുടെ ദാദ വിശേഷിപ്പിച്ചത്. ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ അവതാരമാണ് കോഹ്ലി. കഴിഞ്ഞ 22 വ൪ഷത്തിനിടയിൽ ഞാൻ കണ്ടതിൽ മികച്ച ഏകദിന ഇന്നിങ്സുകളിലൊന്നായിരുന്നു കോഹ്ലി പാകിസ്താനെതിരെ കാഴ്ചവെച്ചത്. ചാമ്പ്യൻ രാഹുൽ ദ്രാവിഡ് ഉപേക്ഷിച്ച മൂന്നാം നമ്പറിലേക്ക് ഏറ്റവും യോഗ്യനായ വ്യക്തി കോഹ്ലി തന്നെയാണെന്നാണ് എൻെറ അഭിപ്രായം -മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. 100ാം സെഞ്ച്വറി തികച്ച സചിൻ ടെണ്ടുൽകറിനെയും ഗാംഗുലി അഭിനന്ദിച്ചു.
ഗാംഗുലിയുടെ ക്രിക്കറ്റ് ജീവിതത്തെ കുറിച്ച് മിതലി ഘോഷാൽ തയാറാക്കിയ ഡോക്യുമെൻററി ഡീവീഡി പുറത്തിറക്കുകയായിരുന്നു മുൻ താരം. പ്രമുഖ ക്രിക്കറ്റ് കമൻേററ്റ൪ ഹ൪ഷഭോഗ്ലയുമായുള്ള സംസാര രൂപേണയാണ് മഹത്തായ ക്രിക്കറ്ററുടെ ജീവിതവും കരിയറും രേഖപ്പെടുത്തുന്നത്. 1991ൽ 17ാം വയസ്സിൽ ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയെങ്കിലും കളിക്കാൻ കഴിയാതെ പോയതും അന്ന് കപിൽ ദേവുമായി കൂടിക്കാഴ്ച നടത്തിയതുമെല്ലം അതിശയത്തോടെ ഗാംഗുലി വിവരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.