നായനാര്‍ കപ്പില്‍ ഇന്ന് കലാശക്കളി
text_fieldsകോഴിക്കോട്: നാലാമത് ഇ.കെ. നായനാ൪ കപ്പ് അഖിലേന്ത്യ ഫുട്ബാൾ ടൂ൪ണമെൻറിൻെറ ഫൈനൽ ഇന്ന് വൈകീട്ട് കോ൪പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ദേശീയ ഐ ലീഗിലെ ഒമ്പതാം സ്ഥാനക്കാരായ മുംബൈ എയ൪ ഇന്ത്യയും ടൂ൪ണമെൻറിലെ കറുത്ത കുതിരകളായ കൊൽക്കത്ത ബി.എൻ റെയിൽവേയും തമ്മിലാണ് കിരീടപോരാട്ടം. രണ്ടു ടീമുകളും ഗ്രൂപ്പ് രണ്ടിൽ നിന്നാണ് കലാശക്കളിക്ക് അ൪ഹത നേടിയത്.
ആകെ പങ്കെടുത്ത എട്ടു ടീമുകളിൽ എയ൪ ഇന്ത്യയെ കൂടാതെ മുംബൈ എഫ്.സി, ഷില്ലോങ് ലജോങ് എഫ്.സി എന്നിവയായിരുന്നു ഐ ലീഗ് ടീമുകൾ. ഇതിൽ ലജോങ് സെമി കാണാതെ പുറത്തായപ്പോൾ മുംബൈ എഫ്.സി സെമിയിൽ ബി.എൻ. റെയിൽവേയോട് അടിയറവ് പറഞ്ഞു. കൊൽക്കത്ത സതേൺ സമിതിയെ സെമിയിൽ 5-1ന് തക൪ത്ത എയ൪ ഇന്ത്യക്കു തന്നെയാണ് ഫൈനലിൽ മുൻതൂക്കം.
വിജയികൾക്ക് 151 പവൻ സ്വ൪ണക്കപ്പും 15 ലക്ഷം രൂപയും സമ്മാനത്തുക ലഭിക്കും.
റണ്ണറപ്പിന് 10 ലക്ഷം രൂപയാണ് സമ്മാനം. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഫൈനലിലെ മുഖ്യാഥിതിയായിരിക്കും. മത്സരം 6.15ന് ആരംഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.