സിറിയയിലെ സ്ഥിതി അസഹനീയം -ബാന്‍ കി മൂണ്‍
text_fieldsബോഗോ൪ (ഇന്തോനേഷ്യ): സിറിയയിലെ സ്ഥിതിഗതികൾ അസഹ്യവും പൊറുപ്പിക്കാനാകാത്തതുമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ.
സിറിയൻ പ്രതിസന്ധി പരിഹരിക്കുന്നതിന് രക്ഷാസമിതിയിലെ അംഗരാജ്യങ്ങൾ ഒറ്റക്കെട്ടാകണമെന്ന് ഇന്തോനേഷ്യയിലെ ബോഗോറിൽ പര്യടനത്തിനെത്തിയ മൂൺ ആഹ്വാനം ചെയ്തു. ബോഗോറിലെ യു.എൻ സമാധാന സേനാംഗങ്ങളുമായി മൂൺ സംഭാഷണം നടത്തി.
സിറിയൻ ഭരണകൂടവും പ്രതിപക്ഷവും വെടിനി൪ത്തൽ പ്രഖ്യാപിച്ച് കോഫി അന്നൻെറ ആറിന സമാധാന ഫോ൪മുല നടപ്പാക്കണമെന്നാവശ്യപ്പെടുന്ന പ്രസ്താവന രക്ഷാസമിതി ച൪ച്ച ചെയ്യാനിരിക്കെയാണ് മൂണിൻെറ അഭ്യ൪ഥന.
സിറിയൻ സംഘ൪ഷം രമ്യമായി പരിഹരിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളുമായി നിരവധി രാഷ്ട്രങ്ങൾ സഹകരിച്ചുവരുന്നതായി മൂൺ അറിയിച്ചു.
പ്രസിഡൻറ് ബശ്ശാ൪ അൽ അസദിൻെറ രാജി ആവശ്യപ്പെട്ട് സിറിയയിൽ ഒരു വ൪ഷമായി നടക്കുന്ന സംഘ൪ഷങ്ങളിൽ ആയിരങ്ങളാണ് ഇതിനകം കൊല്ലപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.