അലിസയുടെ മുന്നില്‍ അര്‍ബുദവും തോറ്റു
text_fieldsമിയാമി: വമ്പന്മാരെ അട്ടിമറിച്ചും ചാമ്പ്യന്മാരുടെ മുട്ട് വിറപ്പിച്ചും അലിസ ക്ളിബനോവയെന്ന കൗമാരക്കാരി നടത്തിയ കുതിപ്പിനിടയിൽ ചിറകൊടിഞ്ഞുവീണ് രോഗക്കിടക്കയിൽ നിസ്സഹായയായപ്പോൾ ആരാധകരെല്ലാം അവളെയോ൪ത്ത് ഏറെ വേദനിച്ചു. എന്നാൽ, കളിക്കളത്തിൽ എതിരാളികൾക്കുനേരെ പറത്തിയ എയ്സുകളും ഷോട്ടുകളും പോലെ അവൾ കീഴടക്കാനെത്തിയ അ൪ബുദത്തെയും കോ൪ട്ടിനു പുറത്തേക്ക് പറത്തി. രക്തത്തിലൂടെ തോൽപിക്കാൻ ശ്രമിച്ച അ൪ബുദത്തെ 10 മാസത്തെ ജീവന്മരണ പോരാട്ടത്തിലൂടെ കീഴടക്കിയ റഷ്യയുടെ അലിസ ക്ളിബനോവ ഇന്നലെ വീണ്ടും റാക്കറ്റും ടെന്നിസും എടുത്ത് കോ൪ട്ടിലേക്കിറങ്ങി. ചൊവ്വാഴ്ച ആരംഭിച്ച സോണി എറിക്സൺ ഓപണിനെ ശ്രദ്ധേയമാക്കിയതും ഈ റഷ്യൻ സുന്ദരിയുടെ രണ്ടാം ജന്മം.
2011 മേയിൽ ഇറ്റാലിയൻ ഓപണിനു പിന്നാലെയാണ് അലിസ രക്താ൪ബുദത്തിൻെറ പിടിയിലാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് കീമോ തെറപ്പിയും മറ്റുമായി നീണ്ട ചികിത്സയുടെ ഇടവേളകളായിരുന്നു.
രണ്ട് ഡബ്ള്യൂ.ടി.എ സിംഗിൾസ് കിരീടവും അഞ്ച് ഡബ്ൾസും, നാല് ഗ്രാൻഡ് സ്ളാമുകളിൽ മികച്ച പ്രകടനവും കാഴ്ചവെച്ച അലിസക്ക് 2011ലെ ഇറ്റാലിയൻ ഓപണിനിടെയാണ് പനിയും ക്ഷീണവുമായി രോഗലക്ഷണം കണ്ടുതുടങ്ങിയത്. കീമോ തെറപ്പിയിൽ ശരീരം ശോഷിച്ചു, മുടി നഷ്ടമായി, എങ്കിലും കോ൪ട്ടിൻെറ മത്സരച്ചൂടിലേക്ക് തിരിച്ചെത്തണമെന്ന ആഗ്രഹം എല്ലാ പ്രതിസന്ധികളെയും വേദനയെയും തരണംചെയ്യാൻ എനിക്ക് ഊ൪ജം നൽകുന്നതായിരുന്നു. തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ സ്വീഡൻെറ ജോന ലാ൪സനെതിരെയാണ് അലിസ ക്ളിബനോവ റാക്കറ്റ് കൈയിലേന്തി കോ൪ട്ടിലിറങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.