ഗോളില്‍ ബാഴ്സയും പണത്തില്‍ ലോകവും മെസ്സിക്കു കീഴില്‍
text_fieldsഗോൾ രാജ
മഡ്രിഡ്: സ്പാനിഷ് ലീഗിൽ ഗ്രനേഡക്കെതിരെ ഇറങ്ങുന്ന ബാഴ്സലോണ സ്ട്രൈക്ക൪ ലയണൽ മെസ്സി അപൂ൪വ റെക്കോഡിൽനിന്ന് ഒരു ഗോൾ മാത്രമകലെ. കറ്റാലൻ ടീമിൻെറ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ ഇതിഹാസ താരം സിസാ൪ റോഡ്രിഗസിൻെറ റെക്കോ൪ഡായ 232 ഗോളിൽനിന്ന് മെസ്സി ഒരു ഗോൾ മാത്രം പിന്നിൽ. 231 ഗോളുമായാണ് മെസ്സി ബാഴ്സക്കുവേണ്ടി വേട്ട തുടരുന്നത്. (1946 മുതൽ 1954 വരെ ബാഴ്സക്കുവേണ്ടി കളിച്ച റോഡ്രിഗസ് 235 ഗോളുകൾ നേടിയെന്നായിരുന്നു ആദ്യകണക്ക്. എന്നാൽ, ക്ളബ് അധികൃത൪ നടത്തിയ പഠനത്തിൽ ഗോളുകളുടെ എണ്ണം 232 ആയി തിട്ടപ്പെടുത്തുകയായിരുന്നു.
കോടിപതി
പാരിസ്: ബാഴ്സയുടെ അ൪ജൻറീനൻ മാന്ത്രികൻ ലയണൽ മെസ്സി ലോകത്തെ ഏറ്റവും വലിയ വരുമാനക്കാരനായ ഫുട്ബാള൪. ഫ്രഞ്ച് ഫുട്ബാൾ മാഗസിനാണ് വരുമാന കണക്ക് പുറത്തുവിട്ടത്. ഡേവിഡ് ബെക്കാമും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് മെസ്സിക്ക് പിന്നിലുള്ളത്. ശമ്പളം, പരസ്യ വരുമാനം, ബോണസ് എന്നിവയിൽനിന്നായി 33 ദശലക്ഷം യൂറോയാണ് മെസ്സിയുടെ വരുമാനം. മുൻ മാഞ്ചസ്റ്റ൪ താരം ബെക്കാമിന് 31.5 ദശലക്ഷം യൂറോയും റയൽ മഡ്രിഡിൻെറ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 29.2 ദശലക്ഷം യൂറോയുമാണ് വാ൪ഷിക വരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.