നിതാഖാത്ത്: അവസ്ഥ പരിശോധിക്കാന്‍ മന്ത്രാലയത്തിന്‍െറ നിര്‍ദേശം
text_fieldsറിയാദ്: നിതാഖാത്ത് വ്യവസ്ഥയിൽ ഓരോ തൊഴിലാളിയുടെയും അവസ്ഥ എന്താണെന്നറിയാൻ മൊബൈൽ സന്ദേശ സൗകര്യവുമായി സൗദി തൊഴിൽ മന്ത്രാലയം രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിൻെറ പരസ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രാദേശിക പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു . ‘താങ്കളുടെ വ൪ക് പെ൪മിറ്റ് പുതുക്കാൻ സാധിക്കുന്നതാണോ’ എന്ന ചോദ്യത്തിലുള്ള തലക്കെട്ടോടെയാണ് മന്ത്രാലയം പരസ്യം നൽകിയിരിക്കുന്നത്. ഉത്തരം ലഭിക്കാൻ മൊബൈൽ സന്ദേശം അയക്കുക. വ൪ക് പെ൪മിറ്റ് പുതുക്കാൻ സാധിക്കുക എന്നത് ഇഖാമ (റസിഡൻസ് പെ൪മിറ്റ്) പുതുക്കുന്നതിന് അനിവാര്യമാണെന്നും പരസ്യത്തിൽ പറയുന്നു.
നിതാഖാത്ത് വ്യവസ്ഥയിൽ ഓരോ തൊഴിലാളിയും ചുവപ്പ്, മഞ്ഞ, പച്ച, എക്സലൻറ് എന്നിവയിൽ ഏത് ഗണത്തിൽ വരുന്നു എന്നറിയാൻ 44*ഇഖാമ നമ്പ൪ എന്നിവ സന്ദേശമായി അയക്കുകയാണ് വേണ്ടത്. എസ്.ടി.സി ഉപഭോക്താക്കൾ 888996 എന്ന നമ്പറിലേക്കും മൊബൈലിയാണെങ്കിൽ 626666 എന്ന നമ്പറിലേക്കും സൈനിലേക്കാണെങ്കിൽ 709446 എന്ന നമ്പറിലേക്കുമാണ് സന്ദേശം അയക്കേണ്ടത്. തൊഴിലാളി ഏത് വ൪ണത്തിലുള്ള ഗണത്തിൽ പെടുന്നു എന്ന് തിരിച്ച് സന്ദേശം ലഭിക്കും. ഇതനുസരിച്ച് വ൪ക് പെ൪മിറ്റ് പുതുക്കാനുള്ള സാധ്യത അറിയിക്കും. തൊഴിലെടുക്കുന്ന സ്ഥാപനത്തിൻെറ നിതാഖാത്ത് അവസ്ഥയാണ് മൊബൈൽ സന്ദേശത്തിൽ ലഭിക്കുക.
ചുവപ്പ് ഗണത്തിലുള്ളവ൪ക്ക് വ൪ക് പെ൪മിറ്റും ഇഖാമയും പുതുക്കൽ അസാധ്യമാണെന്നും അതിനാൽ പുതിയ തൊഴിലുടമയിലേക്ക് മാറാനുള്ള നീക്കം നടത്തണമെന്നും പരസ്യത്തിൽ വ്യക്തമാക്കുന്നു. മഞ്ഞ ഗണത്തിലാണെങ്കിൽ സൗദിയിൽ ആറ് വ൪ഷം പിന്നിട്ടവ൪ക്ക് പുതുക്കാനാവില്ലെന്നും പുതിയ തൊഴിലുടമയെ കണ്ടെത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പച്ച, എക്സലൻറ് ഗണത്തിലുള്ളവ൪ക്ക് വ൪ക് പെ൪മിറ്റോ ഇഖാമയോ നിഷ്പ്രയാസം പുതുക്കാനാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.