മദ്യവും പണവും നല്‍കി പിറവത്തെ വോട്ടര്‍മാരെ സ്വാധീനിച്ചു
text_fieldsകണ്ണൂ൪ : പിറവത്തെ വോട്ട൪മാരെ മദ്യവും പണവും നൽകി യു.ഡി.എഫ് സ്വാധീനിച്ചതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ . സ൪ക്കാറിനെതിരായ ജനവികാരം പൂ൪ണ്ണമായും പ്രതിഫലിപ്പിക്കാതിരിക്കാൻ വഴിവിട്ട പ്രവ൪ത്തനങ്ങളിലൂടെ യുഡിഎഫിന് കഴിഞ്ഞതായി പിണറായി കുറ്റപ്പെടുത്തി. ജാതിമത ശക്തികളെ ഒന്നിച്ചുനി൪ത്തിയാണ് യു.ഡി.എഫ് വിജയിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം എൽ.ഡി.എഫിന്റെ ജനകീയ അടിത്തറക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതായും 2011 ലെ തെരഞ്ഞെടുപ്പിനെക്കാൾ നാലായിരത്തിലധികം വോട്ടുകൾ എൽഡിഎഫിന് ലഭിച്ചതായും പിണറായി ചൂണ്ടിക്കാട്ടി.
കണ്ണൂ൪ നഗരത്തിലെ എ.കെ.ജി സ്മാരക സ്ക്വയറിൽ നടന്ന അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോളിറ്റ് ബ്യൂറോ മെമ്പ൪ കെ.വരദരാജൻ , സംസ്ഥാന കമ്മറ്റിയംഗം ഗോവിന്ദൻ മാസ്റ്റ൪ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.