സ്വര്‍ണപ്പണയ വായ്പകള്‍ക്ക് നിയന്ത്രണം
text_fieldsമുംബൈ: ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന സ്വ൪ണപ്പണ വായ്പകൾക്ക് റിസ൪വ് ബാങ്ക് നിബന്ധനകൾ ക൪ശനമാക്കി. ഇതേതുട൪ന്ന് കേരളത്തിൽ നിന്നുള്ള പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടേതടക്കമുള്ള കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു.
പണയം നൽകുന്ന സ്വ൪ണത്തിൻെറ മൂല്യത്തിൻെറ 60 ശതമാനത്തിലധികം തുക വായ്പ നൽകരുതെന്നതാണ് റിസ൪വ് ബാങ്കിൻെറ നിബന്ധനകളിൽ ഒന്ന്. കൂടാതെ ആകെ ആസ്തിയിൽ 50 ശതമാനത്തിലധികം സ്വ൪ണപ്പണയ വായ്പകളുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ 12 ശതമാനം ടയ൪ ഒന്ന് മൂലധനം സൂക്ഷിക്കണമെന്നതാണ് മറ്റൊരു നിബന്ധന. ഇത് 2014 ഏപ്രിലിനകം കൈവരിച്ചിരിക്കണം.
സ്വ൪ണ ബിസ്ക്കറ്റുകൾ, നാണയങ്ങൾ എന്നിവ ഈട് വാങ്ങി വായ്പകൾ അനുവദിക്കരുതെന്നും ആ൪.ബി.ഐ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ആകെ ആസ്തിയുടെ എത്ര ശതമാനമാണ് സ്വ൪ണപ്പണ വായ്പകളെന്ന് ബാലൻസ് ഷീറ്റിൽ വ്യക്തമാക്കണമെന്നും ആ൪.ബി.ഐ നി൪ദേശിച്ചിട്ടുണ്ട്.
ഈ നിബന്ധനകളെ തുട൪ന്ന് കേരളത്തിൽ നിന്നുള്ള മൂത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നിവയടക്കമുള്ള സ്വ൪ണപ്പണയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വിലകൾ വ്യാഴാഴ്ച്ച കുത്തനെ ഇടിഞ്ഞു. 19.02 ശതമാനം ഇടിവ് രേഖപ്പെടുത്തിയ മുത്തൂറ്റ് ഫിനാൻസിൻെറ ഓഹരി വില ഒരു വ൪ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. മണപ്പുറം ഫിനാൻസിൻെറ ഓഹരി വില ഇടപാടുകളുടെ തുടക്കത്തിൽ തന്നെ 13 ശതമാനത്തോളമാണ് ഇടിഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.