Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഭീകരകേസ്...

ഭീകരകേസ് ചമക്കുന്നതില്‍ എല്ലാവരും ഒരുപോലെ -ശുഭ്രദീപ് ചക്രവര്‍ത്തി

text_fields
bookmark_border
ഭീകരകേസ് ചമക്കുന്നതില്‍ എല്ലാവരും ഒരുപോലെ -ശുഭ്രദീപ് ചക്രവര്‍ത്തി
cancel

കോഴിക്കോട്: ഭീകരവാദ കേസുകൾ പൊളിയുമ്പോൾ പ്രതികൾക്കായി ഹാജരാകുന്ന അഭിഭാഷകനെ ഭീഷണിപ്പെടുത്തുകയും വേണമെങ്കിൽ വധിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വിവരിച്ച് ഡോക്യുമെൻററി. പ്രമുഖ ഡോക്യുമെൻററി സംവിധായകൻ ശുഭ്രദീപ് ചക്രവ൪ത്തിയുടെ ‘ഔ് ഓഫ് കോ൪ട്ട് സെറ്റിൽമെൻറ്’ എന്ന ഏറ്റവും പുതിയ ചിത്രത്തിൻെറ പ്രദ൪ശനവും ഓപൺ ഫോറവുമാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് പ്രസ് ക്ളബ് ഹാളിൽ സംഘടിപ്പിച്ചത്.
മുസ്ലിംകളെ ഭീകരവാദികളാക്കി ജയിലിലടക്കുന്ന പ്രവണത ഏത് രാഷ്ട്രീയ കക്ഷി ഭരിക്കുമ്പോഴും ഉണ്ടാകുന്നതായി ശുഭ്രദീപ് ചക്രവ൪ത്തി പറഞ്ഞു. ബി.ജെ.പിയും കോൺഗ്രസും സി.പി.എമ്മും എല്ലാം ഇക്കാര്യത്തിൽ ഒരു പോലെയാണ്. മതേതരത്വത്തിന് പകരം സവ൪ണ ഫാഷിസം വന്നാൽ ജനാധിപത്യത്തെ വേട്ടയാടും. കെട്ടിച്ചമച്ച കേസുണ്ടാക്കുന്ന പൊലീസിന് വിഷമം സൃഷ്ടിക്കുമ്പോഴാണ് പ്രതികളുടെ അഭിഭാഷക൪ക്കെതിരെ തിരിയുന്നത്. വീണ്ടും കേസ് വരുമോയെന്ന് ഭയന്ന് ഇരകളും കക്ഷികളെ ബാധിക്കുമോയെന്ന് കരുതി അഭിഭാഷകരും കാര്യങ്ങൾ തുറന്നുപറയാൻ മടിക്കുമ്പോൾ ഏറെ പ്രയാസപ്പെട്ടാണ് അഭിമുഖങ്ങൾ സംഘടിപ്പിച്ചത്. പാശ്ചാത്യ മാധ്യമങ്ങളുടെ രീതികളും ആ൪.എസ്.എസ് അടക്കമുള്ളവരുടെ വളരെ ആസൂത്രിതമായ നിയന്ത്രണവും ഇന്ത്യൻ മാധ്യമങ്ങളെ സ്വാധീനിക്കുന്നു. പണംവാങ്ങി ചെറിയ പത്രങ്ങളും പത്രക്കാരും വാ൪ത്തയെഴുതുന്നത് മനസ്സിലാക്കാമെങ്കിലും ഏറെ പ്രസിദ്ധരായ വലിയ മാധ്യമ പ്രവ൪ത്തകരും സ്വാധീനിക്കപ്പെടുന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് ശുഭ്രദീപ് ചക്രവ൪ത്തി പറഞ്ഞു.
മംഗലാപുരത്ത് തീവ്രവാദ കേസിൽ പ്രതികൾക്കായി ഹാജരായ നൗഷാദ് കാസിംജി, മുംബൈ സ്ഫോടന കേസിൽ ഹാജരായ ഷഹീദ് ആസ്മി എന്നിവരെ ആസൂത്രിതമായി വധിച്ചത് ചിത്രത്തിലുണ്ട്. മറ്റ് നിരവധി കേസുകളിൽ അഭിഭാഷകരെ ഭീഷണിപ്പെടുത്തുന്നതും വിവരിക്കുന്നു. കക്ഷികൾ എന്ന വ്യാജേനയാണ് അക്രമികൾ എത്തുന്നത്. മിക്ക കേസുകളിലും പൊലീസ് നടപടിയെടുക്കാത്തത് അവരുടെ അറിവോടെയാണ് കാര്യങ്ങൾ എന്നതിന് തെളിവാണ്. മുൻ നിയമമന്ത്രി രാംജത് മലാനി, മുൻ അറ്റോണി ജനറൽ സോളി സൊറാബ്ജി തുടങ്ങി നിരവധി നിയമവിദഗ്ധരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. പ്രതിക്കുവേണ്ടി ഹാജരാവുന്നവരെ ചില യുവ അഭിഭാഷകരുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയും തുറന്നുകാട്ടുന്നു. ഭീകരവാദ കേസുകളിൽ പ്രതിയാക്കി പീഡിപ്പിക്കപ്പെട്ടശേഷം നിരപരാധിയെന്ന് കണ്ട് വിട്ടയക്കുന്നവരുടെ കഥ പറയുന്ന ‘ആഫ്റ്റ൪ ദ സ്ട്രോം’ എന്ന ചിത്രവും ശുഭ്രദീപ് പ്രദ൪ശനത്തിന് തയാറാക്കിയിട്ടുണ്ട്. ഗോധ്ര കൂട്ടക്കൊല അടിസ്ഥാനമാക്കിയുള്ള ഡോക്യുമെൻററിയുടെ പേരിൽ ഭീഷണിയുള്ള ശുഭ്രദീപിനൊപ്പം പ്രവ൪ത്തനങ്ങളിൽ ഭാര്യ മീരയുമുണ്ട്.
ഓപൺ ഫോറത്തിൽ ശിഹാബുദ്ദീൻ ഇബ്നു ഹംസ സ്വാഗതവും കെ.ജി. മുജീബ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story