മദ്യപാനം എതിര്‍ത്തതിന് തട്ടുകടക്കാരെ മര്‍ദിച്ചവരെ നാട്ടുകാര്‍ തല്ലി
text_fieldsകല്ലമ്പലം: തട്ടുകടയിൽ മദ്യപാനം അനുവദിക്കാത്തതിനെ തുട൪ന്നുള്ള സംഭവവികാസങ്ങൾ കൂട്ടത്തല്ലിൽ കലാശിച്ചു. നിരവധിപേ൪ക്ക് പരിക്ക്.
ചാത്തമ്പറ ജങ്ഷനിൽ മണിക്കുട്ടൻെറ തട്ടുകടയിലാണ് വെള്ളിയാഴ്ച രാത്രി ഒമ്പതോടെ അക്രമം നടന്നത്. വിമാനത്താവളത്തിൽ പോയി മടങ്ങിവന്ന കായംകുളം സ്വദേശികളാണ് സംഘ൪ഷത്തിന് തുടക്കംകുറിച്ചത്. ഭക്ഷണം ആവശ്യപ്പെട്ടശേഷം മദ്യപിക്കാൻ തുടങ്ങിയപ്പോൾ ജീവനക്കാ൪ എതി൪ത്തുവത്രെ. ഇവ൪ ജീവനക്കാരെ തല്ലുകയും ഹോട്ടൽ സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തതോടെ നാട്ടുകാ൪ ഇടപെടുകയും കൂട്ടത്തല്ലിൽ അവസാനിക്കുകയുമായിരുന്നു.
മദ്യപാനികളിൽ ചില൪ക്കും നാട്ടുകാ൪ക്കും ഹോട്ടൽ ജീവനക്കാ൪ക്കും സംഘ൪ഷത്തിൽ നിസ്സാരപരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. നാട്ടുകാ൪ അറിയിച്ചതിനെ തുട൪ന്ന് കല്ലമ്പലം, ആറ്റിങ്ങൽ പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. സംഘത്തിലുണ്ടായിരുന്ന മൂന്നുപേ൪ ഓടിരക്ഷപ്പെട്ടു. കായംകുളം സ്വദേശികളായ ഫസൽ, റിയാസ്, അഫ്സൽ തുടങ്ങിയ ആറോളംപേരെ ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു. 20,000 രൂപയുടെ നഷ്ടമുള്ളതായി കടയുടമ പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.