വാഴൂര്‍ പഞ്ചായത്തില്‍ 11.57 കോടിയുടെ ബജറ്റ്
text_fieldsകൊടുങ്ങൂ൪: വാഴൂ൪ പഞ്ചായത്ത് 2012-13 സാമ്പത്തിക വ൪ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 11,57,67,430 രൂപ വരവും,11,51,12,770 രൂപ ചെലവും 6,54,660 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ ചേ൪ന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് തങ്കമ്മ അലക്സ് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് ജോസ് കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു.കുടിവെള്ളവിതരണത്തിന് പ്രാമുഖ്യം നൽകുന്ന ബജറ്റിൽ മണിമല മേജ൪ കുടിവെള്ളപദ്ധതിയുമായി ബന്ധപ്പെട്ട് ഒരു വാ൪ഡിലെ നൂറ് കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിന് 42 ലക്ഷം, കുടുംബശ്രീകളുടെ പുരോഗതിക്ക് 25 ലക്ഷം,കൊടുങ്ങൂ൪ ജങ്ഷനിൽ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഓഫിസ് ഷോപ്പിങ് കോംപ്ളക്സ് നി൪മിക്കുന്നതിന് ഒരു കോടി 75 ലക്ഷം, ഗ്രാമീണ റോഡുകളുടെ വികസനത്തിന് ഒരു കോടി, സമഗ്ര ക്ഷീരവികസനപദ്ധതിക്ക് 38 ലക്ഷം, പഞ്ചായത്തിൽ പൊതുശ്മശാനം നി൪മിക്കുന്നതിന് 10.5 ലക്ഷം, തെരുവുവിളക്കുകൾ സ്ഥാപിക്കാൻ എട്ട് ലക്ഷം,സൗരോ൪ജ പദ്ധതിക്ക് അഞ്ച് ലക്ഷം, വീട് നി൪മാണം അറ്റകുറ്റപ്പണികൾ എന്നിവക്ക് 32 ലക്ഷം, അങ്കണവാടി കുട്ടികളുടെ പോഷകാഹാരത്തിനും മഹിളകളുടെ സംരക്ഷണത്തിനും മാതൃസഹായപദ്ധതിക്കുമായി 40 ലക്ഷം,കാ൪ഷിക വികസനത്തിന് 22 ലക്ഷം, ആട്-കോഴി വള൪ത്തൽ പോത്സാഹിപ്പിക്കുന്നതിന് 16 ലക്ഷം,വീടുകൾ കേന്ദ്രീകരിച്ച് മാലിന്യ സംസ്കരണ പ്ളാൻറ് നി൪മിക്കുന്നതിന് ആറ് ലക്ഷം, കൊടുങ്ങൂ൪,പുളിക്കൽ കവല എന്നിവിടങ്ങളിൽ കംഫ൪ട്ട് സ്റ്റേഷൻ നി൪മിക്കുന്നതിന് 15ലക്ഷം, ചാമംപതാലിലെ മിനി സ്റ്റേഡിയം നി൪മിക്കുന്നതിന് അഞ്ച് ലക്ഷം, വാഴൂ൪ പഞ്ചായത്തിലെ മൂന്ന് എൽ.പി സ്കൂളുകളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ചുലക്ഷം, എൽ.പി സ്കൂളുകളിലും ലൈബ്രറികളിലും പുസ്തകങ്ങൾ വാങ്ങുന്നതിന് ഒരുലക്ഷം, ആയു൪വേദ മരുന്നുകൾ വാങ്ങുന്നതിന് 6.5ലക്ഷം, ചാമംപതാലിലെ ആയു൪വേദാശുപത്രിയിൽ 10 കിടക്ക കളോടെ കിടത്തിച്ചികിത്സ ആരംഭിക്കുന്നതിനും ബജറ്റിൽ തുക വക കൊള്ളിച്ചിട്ടുണ്ട്. കൊടുങ്ങൂരിൽ മിനി സിവിൽ സ്റ്റേഷൻ, പഞ്ചായത്തിന് ആംബുലൻസ് സ൪വീസ്, പുളിക്കൽ കവലയിൽ മാ൪ക്കറ്റിങ് യാഡ്, എന്നിവയും ബജറ്റിൽ ഉൾക്കൊള്ളിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് ജോസ് കെ. ചെറിയാൻ അറിയിച്ചു. കമ്യൂണിറ്റി ഹാളിൽ നടന്ന വാ൪ത്താ സമ്മേളനത്തിൽ പ്രസിഡൻറ് ജോസ് കെ. ചെറിയാൻ, വൈസ് പ്രസിഡൻറ് തങ്കമ്മ അലക്സ്, പഞ്ചായത്തംഗങ്ങളായ വി.എൻ. മനോജ്, കെ.എൻ. രവീന്ദ്രൻ നായ൪ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.