കാറ്റും മഴയും: ജില്ലയില്‍ 1.76 കോടിയുടെ കൃഷിനാശം
text_fieldsപത്തനംതിട്ട: കഴിഞ്ഞ ദിവസം ജില്ലയിലുണ്ടായ കനത്ത കാറ്റിലും മഴയിലും 1,76,28,350 രൂപയുടെ കൃഷിനാശം സംഭവിച്ചതായി പ്രാഥമിക വിലയിരുത്തൽ. വീടുകൾ തക൪ന്ന ഇനത്തിൽ ജില്ലയിൽ 39 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
അടൂ൪, ഏഴംകുളം, മൈലപ്ര, ഏറത്ത്, നാറാണംമൂഴി, മലയാലപ്പുഴ, റാന്നി-പഴവങ്ങാടി, മല്ലപ്പള്ളി, ചിറ്റാ൪, സീതത്തോട്, കല്ലൂപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളിലും പത്തനംതിട്ട മുനിസിപ്പാലിറ്റിയിലും പെടുന്ന 300 ഹെക്ട൪ സ്ഥലത്ത് കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
പത്തനംതിട്ട വില്ലേജിലെ മൂന്നു വീടും ചിറ്റാ൪-സീതത്തോട് വില്ലേജിൽ ഒന്നും എനാദിമംഗലം വില്ലേജിൽ നാലും കൂടൽ വില്ലേജിൽ ഒന്നും കൊടുമൺ വില്ലേജിൽ രണ്ടും മല്ലപ്പള്ളി വില്ലേജിൽ ഒരു വീടിനും പൂ൪ണമായി തക൪ന്നു.
മലയാലപ്പുഴ വില്ലേജിൽ 30 വീടും മൈലപ്ര വില്ലേജിൽ 35ഉം ചിറ്റാ൪ സീതത്തോട് വില്ലേജിൽ 15ഉം കല്ലൂപ്പാറ വില്ലേജിൽ ഏഴും മല്ലപ്പള്ളി വില്ലേജിൽ ആറും അത്തിക്കയം വില്ലേജിൽ അഞ്ചും കവിയൂ൪ വില്ലേജിൽ ഒമ്പതും ഇരവിപേരൂ൪ വില്ലേജിൽ ഒന്നും ഏഴംകുളം വില്ലേജിൽ ഒന്നും ഏനാദിമംഗലം വില്ലേജിൽ 21ഉം കലഞ്ഞൂ൪ വില്ലേജിൽ ഒന്നും ഏനാത്ത് വില്ലേജിൽ ഒന്നും കൊടുമൺ വില്ലേജിൽ 15ഉം അടൂ൪ വില്ലേജിൽ ഒമ്പതും അങ്ങാടി വില്ലേജിൽ ഒന്നും പഴവങ്ങാടി വില്ലേജിൽ ഒന്നും പെരുനാട് വില്ലേജിൽ അഞ്ചും കൊല്ലമുള വില്ലേജിൽ ഒന്നും നാരങ്ങാനം വില്ലേജിൽ ഒന്നും പത്തനംതിട്ട വില്ലേജിൽ 29ഉം വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു. മല്ലപ്പള്ളി പരിയാരം സെൻറ് ആൻഡ്രൂസ് മാ൪ത്തോമ പള്ളിക്ക് 10,000 രൂപയുടെയും കല്ലൂപ്പാറ വില്ലേജിൽ ഐ.എച്ച്.ആ൪.ഡി കോളജ് ഓഫ് എൻജിനീയറിങ് ലാബ് മേൽക്കൂര തക൪ന്നതിൽ 70,000 രൂപയുടെയും നഷ്ടമുണ്ടായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.