മല്ലപ്പള്ളിയില്‍ 40 ലക്ഷം രൂപയുടെ നഷ്ടം
text_fieldsമല്ലപ്പള്ളി: വ്യാഴാഴ്ച മല്ലപ്പള്ളി,കല്ലൂപ്പാറ പഞ്ചായത്തുകളിൽ ദുരിതം വിതച്ച കാറ്റിലും മഴയിലും 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കെ.എസ്.ഇ.ബിക്ക് മാത്രം 30 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 20 ഇലക്ട്രിക് പോസ്റ്റുകളും ആറ് പതിനൊന്ന് കെ.വി. പോസ്റ്റുകളും കാറ്റിൽ നിലം പതിച്ചു. 40 തൊഴിലാളികൾ വൈദ്യുതി ബന്ധം പുന$സ്ഥാപിക്കാനുള്ളശ്രമത്തിലാണ്.
ശനിയാഴ്ച വൈദ്യുതിബന്ധം പൂ൪ണമായി പുന$സ്ഥാപിക്കാനാകുമെന്ന് കെ.എസ്.ഇ.ബി അധികൃത൪ പറഞ്ഞു.ശക്തമായ കാറ്റിൽ മല്ലപ്പള്ളി പഞ്ചായത്തിൽ നാല് ലക്ഷത്തിഎൺപതിനായിരം രൂപയുടെയും കല്ലൂപ്പാറ പഞ്ചായത്തിൽ ഒരുലക്ഷം രൂപയുടെയും കൃഷിനാശം കണക്കാക്കുന്നു.മല്ലപ്പള്ളിയിൽ ഒരു വീട് പൂ൪ണമായും,ആറ് വീട് ഭാഗികമായും തക൪ന്നിട്ടുണ്ട്. കല്ലൂപ്പാറയിൽ 31 വീടുകൾ ഭാഗികമായി തക൪ന്നു. രണ്ടര ലക്ഷം രൂപ നഷ്ടംഇതിൽ കണക്കാക്കുന്നു.
കല്ലൂപ്പാറ ഐ.എച്ച്.ആ൪.ടി. ലാബിന് 70,000 ,പരിയാരം സെൻറ് ആൻഡ്രൂസ് പള്ളിക്ക് 10,000 രൂപയുടെയും നഷ്ടം കണക്കാക്കുന്നു. മല്ലപ്പള്ളിയിൽ നാല് ലക്ഷത്തിഎൺപതിനായിരം രൂപയുടെ കൃഷിനാശവും കല്ലൂപാറയിൽ ഒരുലക്ഷം രൂപയുടെ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
ദുരിത ബാധിത പ്രദേശങ്ങളിൽ ജില്ലാ കലക്ട൪പി.വേണുഗോപാലിൻെറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ൪ സന്ദ൪ശിച്ചു. അടിയന്തരമായി ദുരിതാശ്വാസഫണ്ട് ലഭ്യമാക്കുമെന്ന് ജില്ലാകലക്ട൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.