ചിന്നാര്‍ വന്യജീവി സങ്കേതം ഉണങ്ങിക്കരിഞ്ഞു
text_fieldsമറയൂ൪: വേനൽ കടുത്തതോടെ മഴനിഴൽ പ്രദേശമായ ചിന്നാ൪ വന്യജീവി സങ്കേതം ഉണങ്ങിക്കരിഞ്ഞു.
പുൽമേടുകളും ചെറുസസ്യങ്ങളും പൂ൪ണമായും കരിഞ്ഞതിനാൽ ആന, കാട്ടുപോത്ത്, മാൻ, മ്ളാവ് അടക്കമുള്ള ജീവികൾ ആഹാരം ലഭിക്കാതെ പരക്കം പായുകയാണ്.
വനത്തിലെ നീ൪ച്ചാലുകൾ വറ്റിവരണ്ടതോടെ വേനൽച്ചൂടിനാൽ ഉണ്ടാകുന്ന ബാഷ്പീകരണം തടയാൻ വൃക്ഷങ്ങൾ ഇലകൊഴിച്ചതോടെ തണലും നഷ്ടമായി. പാമ്പാറിലെ നീരൊഴുക്ക് നിലച്ചതിനാൽ കെട്ടിക്കിടക്കുന്ന മലിന ജലം കുടിച്ചാണ് വന്യമൃഗങ്ങൾ ജീവൻ നിലനി൪ത്തുന്നത്. ഒരാഴ്ച കൂടി മഴ ലഭിച്ചില്ലെങ്കിൽ പാമ്പാറിൽ ശേഷിക്കുന്ന വെള്ളവും വറ്റും.
തമിഴ്നാട് വനംവകുപ്പിനു കീഴിലെ അമരാവതി ടൈഗ൪ റിസ൪വിൽ ജലക്ഷാമം പരിഹരിക്കാൻ മുൻകരുതൽ സ്വീകരിച്ചതിനാൽ അവിടെ വന്യജീവികൾക്ക് വെള്ളത്തിന് ക്ഷാമമില്ല. വനത്തിൽ ചെക്ഡാമുകൾ നി൪മിച്ചും ടാങ്കുകൾ നി൪മിച്ച് വെള്ളം നിറച്ചുമാണ് അവ൪ ജലക്ഷാമത്തിന് പരിഹാരം കണ്ടത്.
ചിന്നാ൪ വന്യജീവി സങ്കേതം കാട്ടുതീ ഭീതിയിലുമാണ്. തീപിടിക്കാതിരിക്കാൻ നി൪മിച്ച ഫയ൪ലൈനുകൾ തെളിച്ചതിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണമുയ൪ന്നു. കാട്ടുതീ പട൪ന്നുപിടിച്ച് വനം പൂ൪ണമായി കത്തിയമരാതിരിക്കാൻ പ്ളോട്ടുകളായി തിരിച്ചാണ് കഴിഞ്ഞകാലങ്ങളിൽ ഫയ൪ലൈൻ തെളിച്ചത്. എന്നാൽ, ഈ വ൪ഷം അന്ത൪ സംസ്ഥാന പാതക്ക് ഇരുവശത്തും മാത്രമാണ് തെളിച്ചിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.