പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്ത്യന്‍ സാമ്പത്തിക നയം അവതരിപ്പിക്കും
text_fieldsകോഴിക്കോട്: കോഴിക്കോട് നടക്കുന്ന പാ൪ട്ടി കോൺഗ്രസിൽ ഇടതുപക്ഷ സാമ്പത്തിക നയത്തിൻെറ ഇന്ത്യൻ മാതൃക അവതരിപ്പിക്കുമെന്ന് സി.പി.എം പോളിറ്റ്ബ്യുറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. എന്നാൽ ഇത്, ലാറ്റിൻ -റഷ്യൻ-ചൈനീസ് സാമ്പത്തിക നയങ്ങളിൽ നിന്ന് വ്യത്യസ്തമാവുമെന്നും അദ്ദേഹം പറഞ്ഞു. പാ൪ട്ടി കോൺഗ്രസിനോടനുബന്ധിച്ച് കോഴിക്കോട്ട് നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു എസ്.ആ൪.പി.
ഒരോ രാജ്യത്തും അവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ചാണ് സാമ്പത്തിക നയം രൂപപ്പെടുത്തുന്നത്. ഇന്ത്യയുടെ സാഹചര്യങ്ങൾ മറ്റുള്ള രാഷ്ട്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അതിനാൽ മറ്റു രാജ്യങ്ങളിലെ ഇടതുപക്ഷ സാമ്പത്തിക നയങ്ങളെ അതേ പടി പിന്തുടരാൻ കഴിയില്ല. എസ്.ആ൪പി വ്യക്തമാക്കി.
കമ്മ്യൂണിസം കാലഹരണപ്പെട്ടതാണെന്ന ബെനഡിക്ട് 16ാമൻ മാ൪പാപ്പയുടെ പ്രസ്താവന അദ്ദേഹത്തിൻെറ മാത്രം അഭിപ്രായമാണെന്നും എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു.
കമ്മ്യൂണിസം കാലഹരണപ്പെട്ടതാണെന്ന് കരുതാൻ കഴിയില്ല. സാ൪വദേശീയ ചലനങ്ങളെ സ്വാംശീകരിച്ച് മുന്നോട്ട് പോകുന്ന പ്രസ്ഥാനമാണത്. പോപ്പിൻെറ പ്രസ്താവന കൊണ്ടൊന്നും വിശ്വാസികളെ സിപിഎമ്മിൽ നിന്നകറ്റാൻ കഴിയില്ലെന്നും അദ്ദഹേം കൂട്ടിച്ചേ൪ത്തു.
ക്യുബയിലേക്കുള്ള സന്ദ൪ശനത്തിനിടെ മെക്സിക്കോയിൽ വെച്ചാണ് കമ്യൂണിസത്തിനെതിരെ മാ൪പാപ്പ വിവാദ പ്രസ്താവന നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.