യമഹക്കൊരു പാര ഹോണ്ട വക
text_fieldsപരമ്പരാഗത വൈരികളാണ് യമഹയും ഹോണ്ടയും. പരസ്പരം എങ്ങനെ പാരയാകാം എന്ന് ഇവ൪ കൂലങ്കക്ഷമായി ചിന്തിക്കുന്നതിൻെറ ഫലമായാണ് നമുക്ക് നല്ല വണ്ടികൾ കിട്ടുന്നത്. പ്രീമിയം സെഗ്മെന്‍്റ് ബൈക്കായ സിബിആറിന്റെപുതിയ മോഡൽ പുറത്തിറക്കുമ്പോൾ ഉപഭോക്താക്കളെക്കാൾ ഹോണ്ട ലക്ഷ്യമിടുന്നതും യമഹയെയാണ്. കൃത്യമായി പറഞ്ഞാൽ യമഹ ആ൪ വൺ ഫൈവിനെ. 150 സി സി എൻജിനുള്ള കുട്ടി ബൈക്കാണ് സിബിആ൪. 18 ബിഎച്ച്പിയുടെ നാലു സ്¤്രടാക്ക് , സിംഗിൾ സിലിണ്ട൪, ലിക്വിഡ് കൂൾഡ് എൻജിനാണിത്. ആറു സ്പീഡ് ഗീയ൪ബോക്സ്. മുന്നിലും പിന്നിലും ഡിസ്ക്ബ്രേക്ക്, ട്യൂബ് ലെസ് ടയറുകൾ, മോണോ സസ്പെൻഷൻ എന്നിവ ഉണ്ടാകും. 1.16 ലക്ഷം വിലയിട്ടിരിക്കുന്ന ഇവനെ അടുത്ത മാസം തന്നെ റോഡിൽ കണ്ടുതുടങ്ങും. യമഹയുടെ ഷോറൂമിലേക്ക് കണ്ണുമടച്ച് പാഞ്ഞിരുന്നവരെ ഇനി ഹോണ്ടയുടെ ഉമ്മറത്തും പ്രതീക്ഷിക്കേണ്ടിവരും. ഹോണ്ടക്കിട്ട് യമഹ കൊടുക്കുന്ന മറുപണി എത്ര സിസിയുടേതായിരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.