മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
text_fieldsമലപ്പുറം: ഉൽപാദന മേഖലക്കും ഭക്ഷ്യ സുരക്ഷാ പദ്ധതികൾക്കും കാ൪ഷിക മേഖലക്കും മുൻഗണന നൽകുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിന്റെപുതിയ ബജറ്റ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ കുഞ്ഞ് അവതരിപ്പിച്ചു. 186.22 കോടി രൂപ വരവും 186.09 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
കൃഷിയെ വ്യവസായമാക്കി വള൪ത്താൻ ആറ് കോടി, റോഡ് വികസനത്തിന് 35 കോടി, ജലസ്രോതസ്സുകൾ നവീകരിക്കാൻ മൂന്ന് കോടി, ഭവന രഹിരതുടെ പുനരധിവാസത്തിന് 17 കോടി, ആരോഗ്യ മേഖലക്ക് മൂന്ന് കോടി, വനിതകളുടെ തൊഴിൽ പങ്കാളിത്തത്തിന് 3.5 കോടി, പ്രവാസികൾക്കും വിദേശത്ത് നിന്ന് വരുന്നവ൪ക്കും വ്യവസായ സംരംഭങ്ങൾക്ക് തുടക്കമിടാൻ 25 ലക്ഷം തുടങ്ങിയവ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ്. പെരിന്തൽമണ്ണ, തിരൂരങ്ങാടി, മലപ്പുറം, പൊന്നാനി താലൂക്കാശുപത്രികളിൽ ഡയാലിസിസ് സെൻറ൪ തുടങ്ങുമെന്നും വൃക്ക ദാനം ചെയ്യാൻ തയ്യാറുള്ളവരെ കണ്ടെത്തി വൃക്ക ബാങ്ക് ആരംഭിക്കുമെന്നും ബജറ്റിലുണ്ട്.
ഫുട്ബാൾ രംഗത്ത് മികവുറ്റവരെ വള൪ത്താൻ പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ളവ൪ക്കായി കോച്ചിങ് നൽകുമെന്നും പി.കെ കുഞ്ഞ് പ്രഖ്യാപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.