അഞ്ചാം മന്ത്രി സ്ഥാനം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ല- ചെന്നിത്തല
text_fieldsകണ്ണൂ൪: മുസ്ലിം ലീഗിൻെറ അഞ്ചാം മന്ത്രി സ്ഥാനം കോൺഗ്രസ് ഇതുവരെ ച൪ച്ച ചെയ്തിട്ടില്ലെന്നും ലീഗ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും കെ.പി.സി.സി പ്രസിഡന്‍്റ രമേശ് ചെന്നിത്തല. കോൺസ്ര് ഇത് ച൪ച്ച ചെയ്യുമെന്നും കൂടാതെ ഇന്ന് ചേരുന്ന യു.ഡി.എഫ് യോഗത്തിലും ഇക്കാര്യം ച൪ച്ചക്കിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അനൂപ് ജേക്കബ് മന്ത്രിയാവുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേ൪ത്തു. കണ്ണൂരിൽ വാ൪ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിൻകരയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സ്ഥാനാ൪ഥിയെ കോൺഗ്രസ് തീരുമാനിക്കും. കോൺഗ്രസിൻെറ സീറ്റായതിനാൽ ഹൈക്കമാൻഡിൻെറ അനുമതിയോടുകൂടിയാവും സ്ഥാനാ൪ഥിയെ പ്രഖ്യാപിക്കുക. ടി.കെ. ഹംസ മുതൽ ജയ ഡാളി വരെ കോൺഗ്രസിൽ നിന്ന് വിട്ടുപോയവ൪ക്കെല്ലാം സി.പി.എം സീറ്റു കൊടുത്തിട്ടുണ്ട്. അതിനാൽ ശെൽവരാജിനെ മൽസരിപ്പിക്കുകയാണെങ്കിൽ തന്നെ അസ്വാഭാവികതയില്ല. നെയ്യാറ്റിൻകര തെരഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സി, ഡി.സി.സി പുന:സംഘടന പൂ൪ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ മതമേലധ്യക്ഷൻമാരെ വിമ൪ശിക്കുമ്പോൾതന്നെ അരമനകൾ തോറും പദയാത്ര നടത്തുകയുമാണ്. കേരളത്തിൽ പത്രസ്വാതന്ത്ര്യത്തിന് നേരെ വെല്ലുവിളി ഉയരുകയാണ്. ജനങ്ങൾക്ക് പത്രങ്ങൾ കിട്ടാൻ നടപടിയുണ്ടാവണം. ഈ രംഗത്തെ അനിശ്ചിതാവസ്ഥ മാറ്റാൻ നടപടിയുണ്ടാവണമെന്നും ചെന്നിത്തല പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.