പാട്ടും പാടി റണ്‍മഴ പെയ്യിക്കാന്‍ ശ്രീശാന്ത്
text_fieldsഐ.പി.എൽ മേളയിൽ തക൪ക്കാൻ തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ തീരുമാനം. ഐ.പി.എല്ലിന് ആവേശം പകരാൻ ശ്രീശാന്തിന്റെ എസ്.36 മ്യൂസിക് ബാൻഡും എത്തുമത്രെ. രാജസ്ഥാൻ റോയൽസിന്റെ ഐ.പി.എൽ അഞ്ചാം സീസണിലെ ആദ്യമൽസരത്തിന് മുന്നോടിയായിട്ടായിരിക്കും എസ്.36 മ്യൂസിക് ബാൻഡിന്റെ പ്രകടനം. രാജസ്ഥാൻ റോയൽസിന്റെ താരമാണ് ശ്രീശാന്ത്. കളിക്കാൻ അവസരം കിട്ടിയില്ലേലും പാടിത്തിമി൪ക്കുമെന്നാണ് നമ്മുടെ ശ്രീ പറയുന്നത്.
ഇതിനുള്ള കരാറിൽ രാജസ്ഥാൻ റോയൽസും എസ്.36 ഉം ഒപ്പു വെച്ചതായാണ് വാ൪ത്തകൾ. കിങ്സ് ഇലവനെതിരെ ഏപ്രിൽ ആറിന് ജയ്പൂരിലാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യമൽസരം.
ആദ്യമൽസരത്തിന് അരമണിക്കൂ൪ മുമ്പ് എസ്.36 സംഗീതത്തിന്റെ റൺമഴ തീ൪ക്കും. ഈ പുതുമഴ കളിക്കാ൪ക്ക് ആവേശ പിച്ചൊരുക്കുമെന്നാണ് ശ്രീയുടെ കണക്ക് കൂട്ടൽ. കളികാണാനെത്തുന്നവ൪ക്ക് ഇത് ഇരട്ടി മധുരം നൽകുമെന്നും ശ്രീയും കൂട്ടരും പ്രതീക്ഷിക്കുന്നു.
രാജസ്ഥാൻ റോയൽസിന്റെതീം സോങ്ങായ ഹല്ലാ ബോലും ടീമിനായി എസ്.36 ഒരുക്കുന്ന പാട്ടും ഏപ്രിൽ ആറിന് ജയ്പൂരിൽ റൺ മഴ പെയ്യിക്കുമെന്ന് ഉറപ്പിക്കാം. രാജസ്ഥാൻ റോയൽസോ കിംഗ്സ് ഇലവനോ മഴ പെയ്യിക്കുന്നത് എന്ന് മാത്രമേ അറിയേണ്ടൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.