കെ ജയകുമാര്‍ പുതിയ ചീഫ് സെക്രട്ടറി
text_fieldsതിരുവനന്തപരും: കെ. ജയകുമാറിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച ചേ൪ന്ന മന്ത്രിസഭാ യോഗത്തിലാണ് നിലവിൽ അഡീഷനൽ ചീഫ് സെക്രട്ടറിയായ ജയകുമാറിനെ ചീഫ് സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. 1978 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് കെ ജയകുമാ൪. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി പ്രഭാകരൻ ഈ മാസം 31 ന് വിരമിക്കും
കാസ൪കോഡ് ട്രാഫിക് യൂണിറ്റ് ട്രാഫിക് പൊലീസ് സ്റ്റേഷനായി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാക് കടലിടുക്ക് നീന്തിക്കടന്ന എസ്.പി മുരളീധരന് പാരിതോഷികമായി സംസ്ഥാന സ൪ക്കാ൪ അഞ്ച് ലക്ഷം രൂപ സമ്മാനിക്കും. അ൪ബൻ ഡെവലപ്മെൻറ് പ്രൊജക്ടുകൾ പൂ൪ത്തിയാക്കാൻ മൂന്ന് വ൪ഷം നീട്ടി നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
കേന്ദ്രത്തിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമായില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമെന്ന സൂചനയും അദ്ദേഹം നൽകി. എന്നാൽ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച വാ൪ത്താ ലേഖകരുടെ ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഞാൻ എന്തു പറഞ്ഞാലും നിങ്ങൾ വാ൪ത്തയാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചിരിയോടെയുള്ള മറുപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.