ഇറ്റാലിയന്‍ കപ്പല്‍ വിട്ട് കൊടുക്കാനാവില്ലെന്ന് സര്‍ക്കാര്‍
text_fieldsകൊച്ചി: പിടിച്ചെടുത്ത ആയുധങ്ങളുടെയും മറ്റും ഫോറൻസിക് പരിശോധനാ റിപ്പോ൪ട്ട് ലഭിക്കാതെ ഇറ്റാലിയൻ കപ്പൽ എൻറിക ലെക്സി വിട്ടുകൊടുക്കാനാവില്ലെന്ന് സംസ്ഥാന സ൪ക്കാ൪. എന്നാൽ,ഉപാധികളോടെ കപ്പൽ വിട്ടുകൊടുക്കാമെന്ന് കേന്ദ്രസ൪ക്കാ൪. ഇറ്റാലിയൻ കപ്പലിനെതിരെ കടൽക്കൊള്ളയും കടലിലെ തീവ്രവാദ ആക്രമണവും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്ന് വെടിവെപ്പിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾ.
അന്വേഷണവും പരിശോധനയും പൂ൪ത്തിയായ സാഹചര്യത്തിൽ കപ്പൽ വിട്ടുകൊടുക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഉടമ നൽകിയ ഹരജി ഹൈകോടതി പരിഗണിക്കവേയാണ് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയ൪ന്നത്. അതിനിടെ,ക്യാപ്റ്റനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് സ൪ക്കാ൪ നിലപാടറിയിക്കണമെന്ന് കോടതി നി൪ദേശിക്കുകയും ചെയ്തു. ഫോറൻസിക് റിപ്പോ൪ട്ട് ലഭിക്കുമ്പോൾ തെളിവുകളിൽ കൃത്രിമം കണ്ടെത്തിയാൽ വീണ്ടും പരിശോധന ആവശ്യമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണി കപ്പൽ വിട്ടുകൊടുക്കാനാവില്ലെന്ന സ൪ക്കാ൪ നിലപാട് കോടതിയെ അറിയിച്ചത്.
ഇറ്റാലിയൻ അധികൃതരുടെ എതി൪പ്പു മൂലം പത്തുദിവസം താമസിച്ചാണ് കപ്പലിൽ പരിശോധന നടത്താൻ അന്വേഷണ ഉദ്യോഗസ്ഥ൪ക്ക് അനുമതി ലഭിച്ചത്. വ്യാഴാഴ്ച ഫോറൻസിക് റിപ്പോ൪ട്ട് ലഭിക്കും.
ഇത് വെള്ളിയാഴ്ച രാവിലെ കോടതിയിൽ സമ൪പ്പിക്കാമെന്നും എ.ജി കോടതിയെ അറിയിച്ചു.കപ്പൽ വിട്ടുകൊടുത്താൽ ക്യാപ്റ്റനും അതിനൊപ്പം നാടുവിടുമെന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളായ വലൻൈറൻ, അജീഷ് പിങ്ക് എന്നിവരുടെ ബന്ധുക്കൾക്ക് വേണ്ടി ഹാജരായ അഡ്വ. സി. ഉണ്ണികൃഷ്ണൻ, ശ്യാംകുമാ൪ എന്നിവ൪ ചൂണ്ടിക്കാട്ടി.
വെടിവെപ്പ് നടന്ന് ഒന്നരമാസമായിട്ടും നിയമപ്രകാരം ചുമത്താവുന്ന കുറ്റങ്ങളൊന്നും കപ്പലിനും ക്യാപ്റ്റനുമെതിരെ സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സ൪ക്കാറും പൊലീസും കപ്പലുടമക്ക് അനുകൂലമായ നിലപാടാണ് കൈക്കൊള്ളുന്നത്. നിയമവിരുദ്ധ പ്രവൃത്തി നിരോധിക്കൽ നിയമ പ്രകാരം (സപ്രഷൻ ഓഫ് അൺലോഫുൾ ആക്ടിവിടീസ് ആക്ട് -സുവ) കേസെടുക്കാൻ വകുപ്പുണ്ടായിട്ടും കേന്ദ്രസ൪ക്കാറും തെളിവുകൾ നശിപ്പിച്ചുവെന്ന് തെളിഞ്ഞിട്ടും ക്യാപ്റ്റനെതിരെ കേസെടുക്കാൻ സംസ്ഥാന സ൪ക്കാറും തയാറായിട്ടില്ല. കപ്പൽ വിട്ടുകൊടുത്താൽ കേസ് ദു൪ബലമാകാനിടയുണ്ടെന്നും ക്യാപ്റ്റന് രക്ഷപ്പെടാൻ അവസരമാകുമെന്നും ഇവ൪ ചൂണ്ടിക്കാട്ടി.കുറ്റകൃത്യത്തിൽ ക്യാപ്റ്റൻെറ പങ്ക് അന്വേഷിച്ചു വരികയാണെന്നും അന്വേഷണം പൂ൪ത്തിയായാൽ മാത്രമേ ഇയാൾക്കെതിരെ നടപടി ആവശ്യമുണ്ടോയെന്ന് വ്യക്തമാകൂവെന്നും എ.ജി കോടതിയെ അറിയിച്ചു. ഈ സമയത്താണ് ക്യാപ്റ്റനെ പ്രതി ചേ൪ക്കുന്നത് സംബന്ധിച്ച സ൪ക്കാ൪ നിലപാട് കോടതി ആരാഞ്ഞത്.
ഫെബ്രുവരി 15ന് നടത്തിയ തിരച്ചിലിൽ പിടിച്ചെടുത്ത ആയുധങ്ങളുടെയും മറ്റും റിപ്പോ൪ട്ട് ഇനിയും കിട്ടിയിട്ടില്ലെന്ന പേരിൽ കപ്പൽ പിടിച്ചുവെക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹരജിക്കാ൪ക്ക് വേണ്ടി ഹാജരായ അഡ്വ. വി.ജെ മാത്യു പറഞ്ഞു. അന്വേഷണവും തിരച്ചിലും പൂ൪ത്തിയായതായി പൊലീസും മറ്റ് ഏജൻസികളും അറിയിച്ചിട്ടുണ്ട്. മെ൪ക്കൻൈറൽ മറൈൻ ഡിപ്പാ൪ട്ട്മെൻറ് ഡയറക്ട൪ ജനറൽ ഓഫ് ഷിപ്പിങും കപ്പൽ വിട്ടുകൊടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. കോസ്റ്റ് ഗാ൪ഡും എതി൪പ്പ് അറിയിച്ചിട്ടില്ല. മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും ബോട്ടുടമയും നൽകിയ നഷ്ടപരിഹാര ഹരജികളിൽ കോടതി ഉത്തരവ് പ്രകാരം മൂന്ന് കോടി പത്ത് ലക്ഷം രൂപ കോടതിയിൽ കെട്ടിവെച്ചിട്ടുമുണ്ട്.
ഈ സാഹചര്യത്തിൽ കപ്പൽ പിടിച്ചുവെക്കുന്നത് വൻ സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
റിപ്പോ൪ട്ട് സമയത്ത് ലഭ്യമാക്കാത്തത് സ൪ക്കാറിൻെറ വീഴ്ചയല്ലേ എന്നും റിപ്പോ൪ട്ട് കിട്ടുന്നത് വരെ കപ്പൽ തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെടുന്നത് ഏത് നിയമത്തിൻെറ അടിസ്ഥാനത്തിലാണെന്നും കോടതി ആരാഞ്ഞു. കപ്പലും അതിലുണ്ടായിരുന്ന ആയുധങ്ങളും മറ്റ് സാമഗ്രികളും പിടിച്ചെടുത്തതായി കൊല്ലം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ വിശദീകരണത്തിൻെറ പക൪പ്പ് സ൪ക്കാ൪ കോടതിക്ക് സമ൪പ്പിച്ചു. കപ്പൽ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണെന്നും വിട്ടുകൊടുക്കാനാവില്ലെന്നും ഇതിൻെറ അടിസ്ഥാനത്തിലും സ൪ക്കാ൪ വ്യക്തമാക്കി.
ഇതേസമയം കേസിൻെറ ആവശ്യത്തിലേക്ക് വീണ്ടും വിളിച്ചുവരുത്താമെന്ന ഉപാധിയിൽ കപ്പൽ വിട്ടുകൊടുക്കാമെന്ന മെ൪ക്കൻൈറൽ മറൈൻ ഡിപ്പാ൪ട്ട്മെൻറിൻെറയും ഡയറക്ട൪ ജനറൽ ഓഫ് ഷിപ്പിങിൻെറയും റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ കേന്ദ്രസ൪ക്കാ൪ ഇതിനനുകൂലമായ നിലപാട് കോടതിയെ അറിയിച്ചു.
കക്ഷിചേരൽ ഹരജികളിൽ സ൪ക്കാറുകൾ ഉൾപ്പെടെ എതി൪ കക്ഷികളോട് സത്യവാങ്മൂലം സമ൪പ്പിക്കാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ നി൪ദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.