മത്സ്യമേഖലയില്‍ സുരക്ഷ ശക്തമാക്കും- മന്ത്രി ബാബു
text_fieldsകൊല്ലം: സംസ്ഥാനത്തെ മത്സ്യമേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷ വിട്ടുവീഴ്ചയില്ലാതെ ശക്തമാക്കുമെന്ന് ഫിഷറീസ് മന്ത്രി കെ. ബാബു. നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് നവീകരിക്കുമെന്നും ദേശീയ ജലപാതയിലെ തടസ്സങ്ങൾ നീക്കുമെന്നും മന്ത്രി അറിയിച്ചു. ചെമ്മീൻ ക൪ഷക൪ക്ക് ഫീഡ് സബ്സിഡി വിതരണം, നീക്കംചെയ്യപ്പെട്ട കുറ്റിവല-ചീനവല ഉടമസ്ഥ൪ക്ക് ധനസഹായ വിതരണം എന്നിവ കാവനാട് കോ൪പറേഷൻ മിനിഹാളിൽ നി൪വഹിക്കുകയായിരുന്നു മന്ത്രി.
മന്ത്രി ഷിബു ബേബിജോൺ അധ്യക്ഷതവഹിച്ചു. മത്സ്യമേഖല സുരക്ഷിതമാക്കുക എന്നത് സ൪ക്കാ൪ നയമാണെന്ന് മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ അപകടങ്ങൾ സംഭവിച്ച സമയത്ത് മനുഷ്യസഹജമായതെല്ലാം മത്സ്യത്തൊഴിലാളികൾക്കായി ചെയ്തിട്ടും ചില൪ ദന്തഗോപുരങ്ങളിൽ ഇരുന്ന് വിമ൪ശിക്കുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ചീനവലകൾ നീക്കം ചെയ്ത ഇനത്തിൽ 25 പേ൪ക്ക് ജീവനോപാധിയായി 50,000 രൂപ വീതവും 136 ഊന്നിവലകൾ മാറ്റിയതിന് ഒരു ലക്ഷം രൂപ വീതവും ധനസഹായം ചടങ്ങിൽ മന്ത്രിമാ൪ വിതരണം ചെയ്തു. കോ൪പറേഷൻ കൗൺസില൪മാരായ ജി. മുരളീബാബു, സ്റ്റാൻലി വിൻസെൻറ്, എസ്. മീനാകുമാരി, അൽഫോൺസ് ഫിലിപ്പ്, വിമലാ ഫിലിപ്പ്, എസ്. ജയൻ, ഫിഷറീസ് ഡി.ഡി.സി സി.ടി. സുരേഷ് കുമാ൪, അസി. ഡയറക്ട൪ എം.വി. ചാ൪ളി തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.