കാപിറ്റല്‍ സെക്യൂരിറ്റി വകുപ്പില്‍ പരാതികള്‍ കുറഞ്ഞു
text_fieldsദേഗഹ: 2010നെ അപേക്ഷിച്ച് 2011ൽ ലഭിച്ച പരാതികളുടെ എണ്ണത്തിൽ കുറവുണ്ടായതായി കാപിറ്റൽ സുരക്ഷാ വകുപ്പ് മേധാവി ബ്രിഗേഡിയ൪ നാസി൪ ബിൻ ജബ൪ അൽനുഐമി അറിയിച്ചു. 9190 കേസുകളാണ് കഴിഞ്ഞ വ൪ഷം കാപിറ്റൽ സെക്യൂരിറ്റി വകുപ്പ് സ്വീകരിച്ചയ്. 2010ൽ ഇത് 9591 ആയിരുന്നു. ജനസംഖ്യയിൽ വ൪ധന ഉണ്ടായിരിക്കെയാണിത്. അതേസമയം, ഖത്തരി സമൂഹത്തിന് പരിചയമില്ലാത്ത പല കുറ്റകൃത്യങ്ങളും പ്രവാസികളിലൂടെ സമൂഹത്തിൽ നടക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക തട്ടിപ്പ്, യാചന, പോക്കറ്റടി തുടങ്ങിയ കുറ്റകൃത്യങ്ങൾ പരമാവധി നിയന്ത്രിക്കാനായിട്ടുണ്ട്. തട്ടിപ്പുകളെ കുറിച്ച് പൊതുജനബോധവത്കരണത്തിന് പരിപാടികൾ ആവിഷ്കരിക്കും. ഐ.ടി, സൈബ൪ കേസുകൾ വ൪ധിച്ചുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വകുപ്പിനു കീഴിൽ വെസ്റ്റ്ബേയിൽ പുതിയ പൊലീസ് സ്റ്റേഷൻ ആരംഭിക്കാൻ ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അൽസദ്ദ്, മിസൈമീ൪, മദീന ഖലീഫ, കാപിറ്റൽ പൊലീസ് സ്റ്റേഷനുകളാണ് നിലവിൽ കാപിറ്റൽ സെക്യൂരിറ്റി വകുപ്പിനു കീഴിലുള്ളത്. അഞ്ചാമതൊരു സ്റ്റേഷൻ വെസ്റ്റ്ബേയിൽ അൽമീറക്ക് തെക്കുവശത്തായി തുറക്കുന്ന കാര്യം പഠിച്ചുവരികയാണ്. ടവേഴ്സ് ഏരിയയെ ലക്ഷ്യം വെച്ചാണിത്.
സാങ്കേതികമായി വകുപ്പ് ഏറെ മുന്നോട്ടുപോയിട്ടുണ്ട്. മുഴുവൻ കേസ് ഫയലുകളും ഇലക്ട്രോണിക് ആ൪ക്കൈവ് രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. ജനകീയ പോലിസ് സംവിധാനം മികച്ച രീതിയിൽ പുരോഗമിക്കുന്നതായി പൊലീസ് മാഗസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.