സലാലയില്‍ ‘എര്‍ത്ത് അവര്‍’ ഒത്തുചേരല്‍
text_fieldsസലാല: എ൪ത്ത് അവ൪ ആചരണത്തിൻെറ ഭാഗമായി യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്) ഒത്തുചേരൽ സംഘടിപ്പിക്കുന്നു. ലോകമെങ്ങും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപകരണങ്ങളും വിളക്കുകളും അണച്ച് ദിനാചരണത്തിൽ പങ്കുവഹിക്കുമ്പോൾ സലാലയിലെ എല്ലാവിഭാഗം ജനങ്ങളും ഈ സംരംഭത്തിൻെറ ഭാഗമാകണമെന്ന് യാസ് അഭ്യ൪ഥിച്ചു.
രണ്ടാഴ്ചയായി യാസ് നടത്തിയ കാമ്പയിനിലൂടെ ‘ഭൂമിയെ സംരക്ഷിക്കൂ, വരും തലമുറയെ രക്ഷിക്കൂ’ എന്ന സന്ദേശം പ്രചരിപ്പിച്ചിരുന്നു.
വൈദ്യുതിയുടെ അമിതോപയോഗം നിയന്ത്രിക്കുക, പാഴാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങളിൽ യാസ് ബോധവൽക്കരണം നടത്തി. രാത്രി 8.30ന് ഐഡിയൽ സെൻററിൽ നടക്കുന്ന ഒത്തുചേരലിൽ പരിസ്ഥിതി സംരക്ഷണത്തിൻെറ പ്രാധാന്യം, പരിസ്ഥിതി മലിനീകരണം ഉയ൪ത്തുന്ന പ്രശ്്നങ്ങൾ എന്നീ വിഷയങ്ങൾ ച൪ച്ച ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.