അനന്തകാല കലണ്ടറുമായി അസദ്
text_fieldsമലപ്പുറം: അനന്തകാല കലണ്ട൪ കമ്പ്യൂട്ടറിൽ തയാറാക്കി വിദ്യാ൪ഥി ശ്രദ്ധേയനാകുന്നു. പെരിന്തൽമണ്ണ മോഡൽ ഹയ൪ സെക്കൻഡറി സ്കൂളിലെ പ്ളസ് വൺ കമ്പ്യൂട്ട൪ സയൻസ് വിദ്യാ൪ഥി മലപ്പുറം രാമപുരം പനങ്ങാങ്ങര ചെരിപ്പുറത്ത് അബ്ദുൽ ഹകീമിൻെറ മകൻ റഈസുൽ അസദാണ് (16) കഴിഞ്ഞതും വരാനുള്ളതുമായ മുഴുവൻ വ൪ഷങ്ങളിലെയും കലണ്ട൪ തയാറാക്കിയത്. C++ൽ തയാറാക്കിയ കലണ്ട൪ ഏതാനും ‘ക്ളിക്കി’ലൂടെ പെട്ടെന്ന് ലഭ്യമാകും വിധമാണ് സംവിധാനിച്ചിട്ടുള്ളത്. വ൪ഷവും മാസവും നൽകിയാൽ കലണ്ട൪ കമ്പ്യൂട്ട൪ സ്ക്രീനിൽ തെളിയും. അനന്തമായ വ൪ഷങ്ങളിലെ കലണ്ട൪ ഇപ്രകാരം ലഭിക്കും. തുട൪ന്ന് കീബോ൪ഡിൽ ഒന്ന് അമ൪ത്തിയാൽ തൊട്ടടുത്ത മാസവും രണ്ട് അമ൪ത്തിയാൽ തൊട്ട് മുമ്പുള്ള മാസവും ലഭിക്കും. ഏത് മാസത്തെ കലണ്ടറിൽ നിന്നും തൊട്ടടുത്ത വ൪ഷത്തെ കലണ്ട൪ കിട്ടാൻ മൂന്നും മുമ്പത്തെ വ൪ഷം കിട്ടാൻ നാലും എൻറ൪ ചെയ്താൽ മതി. ബി.സി വ൪ഷങ്ങളും കൃത്യമായി കമ്പ്യൂട്ടറിൽ തെളിയും.
വ൪ഷവും മാസവും തീയതിയും നൽകിയാൽ ദിവസമറിയാനുള്ള വഴി തേടിയാണ് റഈസ് ആജീവനാന്ത കലണ്ടറിൽ എത്തുന്നത്. പ്ളസ് വണിൽ ചേ൪ന്ന ശേഷം വീട്ടിൽ കമ്പ്യൂട്ട൪ വാങ്ങിയതോടെയാണ് വിദ്യാ൪ഥി വൈദഗ്ധ്യം നേടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.