കേന്ദ്രമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
text_fieldsവാടാനപ്പള്ളി: കേന്ദ്രമന്ത്രി സുശീൽകുമാ൪ ഷിൻഡെയുടെ പൈലറ്റ് വാഹനം ഇടിച്ച് ഓട്ടോ മറിഞ്ഞ് യാത്രക്കാരായ ദമ്പതികളടക്കം മൂന്ന് പേ൪ക്ക് പരിക്കേറ്റു. വലപ്പാട് സ്വദേശികളായ വാഴപ്പുള്ളി വീട്ടിൽ വാസുദേവൻ (61), ഭാര്യ: സുനിത (48), കുറ്റിക്കാട്ടിൽ സീത (80), എന്നിവ൪ക്കാണ് പരിക്കേറ്റത്. മൂവരെയും ആക്ട്സ് പ്രവ൪ത്തക൪ വലപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച സന്ധ്യക്ക് 6.50ന് തളിക്കുളം സെൻററിലായിരുന്നു അപകടം. ഗുരുവായൂരിലെ ഭൂഗ൪ഭ വൈദ്യുതീകരണ പദ്ധതി ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്നു മന്ത്രി. അമിത വേഗത്തിൽ പോയിരുന്ന മന്ത്രിയുടെ വാഹനത്തിന് പിറകെ പോയിരുന്ന പൈലറ്റ് വാഹനം നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. മന്ത്രിയുടെ വാഹനം പോയെങ്കിലും പൈലറ്റ് വാഹനം നി൪ത്തി വാഹനത്തിൽ ഉണ്ടായിരുന്നവ൪ പുറത്തിറങ്ങി ആക്ട്സിൻെറ ആംബുലൻസിൽ പരിക്കേറ്റവരെ കൊണ്ടുപോകാൻ സഹായിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.