ആരോഗ്യ മന്ത്രാലയത്തില്‍ അഴിച്ചുപണി; ഉന്നത പദവിയില്‍ ആദ്യമായി ഒരു വനിതയും
text_fieldsറിയാദ്: ആരോഗ്യ മേഖലയിലെ സമസ്ത പുരോഗതിയും നി൪വഹണത്തിലെ കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിൻെറ ഭാഗമായി ഉന്നത തലത്തിൽ അഴിച്ചുപണി നടന്നു. ആരോഗ്യമന്ത്രിക്ക് കീഴിൽ പുതുതായി രണ്ട് സഹമന്ത്രിമാരെ നിയമിച്ചിട്ടുണ്ട്. മെഡിക്കൽ കാര്യങ്ങൾക്കായുള്ള വകുപ്പിൻെറ മേധാവിയായി ഡോ. മൻസൂ൪ ഹവാസിയെയും ആസൂത്രണം, വികസനം വകുപ്പിൻെറ സാരഥിയായി ഡോ. മുഹമ്മദ് ഖുശൈമിനെയും നിയമിച്ചുകൊണ്ട് ആരോഗ്യമന്ത്രി ഡോ. അബ്ദുല്ല റബീഅ കഴിഞ്ഞ ദിവസം ഉത്തരവായി.
കൂടാതെ ഡെപ്യൂട്ടി തസ്തികയിലേക്ക് നാല് പേരെയും അവരുടെ സഹായികളായി ഒമ്പതുപേരെയും പുതുതായി നിയമിച്ചു. ഇതാദ്യമായി ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത പദവിയിലേക്ക് ഒരു വനിതക്ക് നിയമനം ലഭിച്ചു. മെഡിക്കൽ സേവന വകുപ്പിലേക്ക് അസിസ്റ്റൻറ് ഡെപ്യൂട്ടിയായി സീനിയ൪ സ്പെഷലിസ്റ്റ് മുനീറ ഹംദാൻ അൽഉസൈമിക്കാണ് നിമയനം ലഭിച്ചിരിക്കുന്നത്. രോഗിയും രോഗിയുടെ ആവശ്യങ്ങൾക്കും മുൻഗണന ലഭിക്കേണ്ട വിധം മെഡിക്കൽ രംഗം കാര്യക്ഷമമാക്കുവാനുള്ള തീരുമാനമാണ് അഴിച്ചുപണിയുടെ പിന്നിലുള്ളത്. പൗരന്മാരുടെ ആരോഗ്യമാണ് വലുതെന്നും ഈ തത്വം മുറുകെ പിടിച്ച് ആരോഗ്യമേഖലയുടെ സമസ്ത പുരോഗതിക്കും വികസനത്തിനുമായി ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തം നി൪വഹിക്കാൻ മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രി പുതിയതായി സ്ഥാനമേറ്റവരെ ഓ൪മപ്പെടുത്തി. എട്ട് വ൪ഷങ്ങൾക്ക് മുമ്പായിരുന്നു ആരോഗ്യ മന്ത്രാലയത്തിലെ ഭരണ വകുപ്പുകളിൽ അവസാന അഴിച്ചുപണി നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.