Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅമിതവിലയും...

അമിതവിലയും ശുചിത്വമില്ലായ്മയും: റെസ്റ്റോറന്‍റുകള്‍ക്കെതിരെ പരാതി

text_fields
bookmark_border
അമിതവിലയും ശുചിത്വമില്ലായ്മയും: റെസ്റ്റോറന്‍റുകള്‍ക്കെതിരെ പരാതി
cancel

ദോഹ: റെസ്റ്റോറൻറുകൾ അമിത വില ഈടാക്കുന്നതായി പരാതി വ്യാപകമാകുന്നു. പല കഫേകളിലും റെസ്റ്റോറൻറുകളിലും ശുചിത്വ നിലവാരം വളരെ ശോചനീയമാണെന്നും പരാതിയുണ്ട്. ഇത്തരം റെസ്റ്റോറൻറുകൾക്ക് മേൽ മുനിസിപ്പൽ, നഗരാസൂത്രണ മന്ത്രാലയത്തിൻെറ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നാണ് ഉപഭോക്താക്കളും സെൻട്രൽ മുനിസിപ്പൽ കൗൺസിൽ (സി.എം.സി) അംഗങ്ങളും ആവശ്യപ്പെടുന്നത്.
ജനസംഖ്യയിലും സന്ദ൪ശകരുടെ എണ്ണത്തിലും വ൪ധനവുണ്ടായതോടെ റെസ്റ്റോറൻറുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും ഗണ്യമായി കൂടിയിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ഇടക്കിടെ ഭക്ഷണപാനീയങ്ങളുടെ വില വ൪ധിപ്പിക്കുന്ന റെസ്റ്റോറന്‍ുകൾ ഗുണനിലവാരവും സേവനവും മെച്ചപ്പെടുത്താൻ ശ്രദ്ധിക്കാറില്ലെന്ന് ഉപഭോക്താക്കളുടെ വിവിധ പരാതികളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു. ശുചിത്വം, ജോലിക്കാരുടെ ആരോഗ്യം എന്നിവയുമയി ബന്ധപ്പെട്ട് അധികൃത൪ നൽകിയിരിക്കുന്ന നി൪ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിൽ റെസ്റ്റോറൻറുകൾ വീഴ്ച വരുത്തുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭക്ഷണം വിളമ്പുന്നവ൪ പലപ്പോഴും തല മറക്കുകയോ ഗ്ളൗസ് ധരിക്കുകയോ ചെയ്യാറില്ല. ചില സ്ഥലങ്ങളിൽ ശീഷകൾക്ക് സമീപം റെസ്റ്റോറൻറുകളിലേക്കുള്ള ഭക്ഷണം തയാറാക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തി ക൪ശന നടപടികൾ സ്വീകരിക്കണമെന്ന് സ്വദേശികളും വിദേശികളും ആവശ്യപ്പെടുന്നു.
സന്ദ൪ശക൪ കൂടുതലായി എത്തുന്ന സൂഖ് വാഖിഫിലെ റെസ്റ്റോറൻറുകൾക്ക് പുറമെ പാ൪പ്പിടപ്രദേശങ്ങളിൽ പ്രവ൪ത്തിക്കുന്ന കഫേകളും റെസ്റ്റോറൻറുകളും ഇതിനകം വില ഉയ൪ത്താൻ തുടങ്ങിയിട്ടുണ്ട്. റെസ്റ്റോറൻറുകളിൽ ഹെൽത്ത് ഇൻസ്പെക്ട൪മാരുടെ പരിശോധന കൂടുതൽ ക൪ശനമാക്കണമെന്നും ചട്ടങ്ങൾ പാലിക്കുന്നവയെയും അല്ലാത്തവയെയും നിലവാരമനുസരിച്ച് തരം തിരിക്കാൻ സംവിധാനം വേണമെന്നും സി.എം.സി അംഗമായ മുഹമ്മദ് ബിൻ സാലിഹ് അൽ ഹാജ്രി ആവശ്യപ്പെട്ടു. മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനം തുടരുന്ന റെസ്റ്റോറൻറുകൾക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നി൪ദേശിച്ചു. കുടുംബങ്ങൾ കൂടുതലായി ആശ്രയിക്കുന്ന ഫാസ്റ്റ് ഫുഡ് സ്റ്റാളുകളിലും അധികൃതരുടെ പരിശോധന ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനിടെ, ഫുഡ് ഇൻസ്പെക്ട൪മാരുടെ പ്രവ൪ത്തനത്തെക്കുറിച്ച് സ൪വെ നടത്താൻ മുനിസിപ്പൽ, നഗരാസൂത്രണ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ദോഹ, റയ്യാൻ, വക്റ, ദായിൻ, അൽഖോ൪, ദക്കീറ, ശമാൽ, ഉംസലാൽ എന്നീ മുനിസിപ്പാലിറ്റികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറിലധികം ഇൻസ്പെക്ട൪മാ൪ക്കിടയിലാകും സ൪വ്വെ നടത്തുക. ആരോഗ്യം, ഭക്ഷണത്തിൻെറ സുരക്ഷിതത്വം, ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങൾ എന്നീ വിഷയങ്ങളിൽ ഇൻസ്പെക്ട൪മാരുടെ അറിവ് പരിശോധിക്കാനുതകുന്ന മൂന്ന് സെറ്റ് ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരിക്കും സ൪വ്വെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story