കലക്ടര്‍ അലി അസ്ഗര്‍ പാഷ ചുമതലയേറ്റു
text_fieldsപാലക്കാട്: പി.എം. അലി അസ്ഗ൪ പാഷ പാലക്കാട് ജില്ലാ കലക്ടറായി ചുമതലയേറ്റു. ചരിത്രത്തിൽ കാലിക്കറ്റ് സ൪വകലാശാലയിൽനിന്ന് ഒന്നാം റാങ്കോടെ എം.എ പാസായ ഇദ്ദേഹത്തിന് കോഴിക്കോട് ഫാറൂഖ് കോളജിൽ അധ്യാപകനായിരിക്കെ എം.ഫിൽ കോഴ്സിന് പ്രവേശം ലഭിച്ചു. വയനാട്ടിലെ പ്രത്യേക വിഭാഗമായ കുറിച്യരുടെ തനതായ ‘ഭൂമികൃഷി’ ബന്ധങ്ങളെക്കുറിച്ച് ഡോ. കെ.കെ.എൻ. കുറുപ്പിൻെറ മേൽനോട്ടത്തിലാണ് എം.ഫിൽ പൂ൪ത്തിയാക്കിയത്.
വാ൪ത്താവിതരണ മന്ത്രാലയത്തിൻെറ കീഴിൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ ട്രാൻസ്മിഷൻ എക്സിക്യുട്ടീവായും പ്രവ൪ത്തിച്ചിട്ടുണ്ട്. 1993ൽ ഡെപ്യൂട്ടി കലക്ടറായി നേരിട്ട് നിയമിതനായ പാഷ ഏറെക്കാലം വയനാട് ജില്ലയിലാണ് സേവനമനുഷ്ഠിച്ചത്. എ.ഡി.എം ആയിരുന്ന ഇദ്ദേഹം മൂന്ന് പ്രാവശ്യം ഒറ്റപ്പാലം ആ൪.ഡി.ഒ ആയി നിയമിതനായി. കോഴിക്കോട്, വയനാട് ജില്ലകളിലെ ജലനിധി പ്രോജക്ട് മാനേജറായി മൂന്ന് വ൪ഷം ജോലി ചെയ്തു. രണ്ട് വ൪ഷം വയനാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. ഈ കാലയളവിലാണ് സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തായി വയനാടിനെ തെരഞ്ഞെടുത്തത്.
കോളജ് പഠനകാലത്ത് പാലക്കാട് ജില്ലാ ബാസ്കറ്റ്ബാൾ ടീമിൽ അംഗമായിരുന്നു. നാണയ-സ്റ്റാമ്പ് ശേഖരണത്തിൽ അതീവ തൽപരനായ ഇദ്ദേഹം രണ്ടാം ക്ളാസ് മുതൽ തുടങ്ങിയ ശേഖരണത്തിൽ നൂറിലേറെ രാജ്യങ്ങളുടെ നാണയങ്ങളും സ്റ്റാമ്പുകളും ഉണ്ട്.
കൊച്ചി ടോക് എച്ച് ഇൻറ൪നാഷനൽ സ്കൂളിലെ ഇംഗ്ളീഷ് അധ്യാപിക സാജിതയാണ് ഭാര്യ. മകൻ കാലിഫ് ഗിരിനഗ൪ കേന്ദ്രീയ വിദ്യാലയത്തിൽ ഒമ്പതാം ക്ളാസ് വിദ്യാ൪ഥിയാണ്. മകൾ തന്യ എറണാകുളം സെൻറ് തെരേസാസ് കോളജിൽ ബി.എ സോഷ്യോളജി അവസാന വ൪ഷ വിദ്യാ൪ഥിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.