വൈദ്യുതി ബോര്‍ഡ് അനാസ്ഥ; നിയമനം വൈകുന്നു
text_fieldsചെറുതോണി: വൈദ്യുതി ബോ൪ഡ് യഥാസമയം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോ൪ട്ട് ചെയ്യാത്തതിനാൽ നൂറിലധികം ഉദ്യോഗാ൪ഥികൾ ത്രിശങ്കുവിൽ.
കെ.എസ്.ഇ.ബി മസ്ദൂ൪ റാങ്ക് ലിസ്റ്റുകളുടെ മുഴുവൻ ഒഴിവുകളും നികത്തുമെന്ന് കഴിഞ്ഞ സ൪ക്കാറും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഉറപ്പുനൽകിയിരുന്നു. ജോലി പ്രതീക്ഷിച്ച് കഴിഞ്ഞ 464 ഉദ്യോഗാ൪ഥികളിൽ കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് 336പേ൪ ജോലിക്ക് കയറി.
ഈ സ൪ക്കാ൪ അധികാരത്തിൽ വന്നശേഷം കഴിഞ്ഞ ഡിസംബ൪ 31ന് മുമ്പ് മുഴുവൻ പേരെയും നിയമിക്കുമെന്ന് പറഞ്ഞിരുന്നു. അതേസമയം, നാലുവ൪ഷമായിട്ടും ലിസ്റ്റുകൾ പൂ൪ത്തീകരിക്കാൻ പി.എസ്.സിക്ക് കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് സ൪ക്കാ൪ അധികാരത്തിൽ വന്ന ശേഷം നാലുതവണ അവധി വെച്ചു.
ഈ മാസം 30ന് മുമ്പ് ഒഴിവുകൾ നികത്തണമെന്ന് റാങ്ക് ലിസ്റ്റിൽപ്പെട്ടവ൪ യോഗം ചേ൪ന്ന് അധികൃതരോടാവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.