വ്യാജഡോക്ടര്‍ റിമാന്‍ഡില്‍
text_fieldsമട്ടാഞ്ചേരി: ഡോക്ട൪ ചമഞ്ഞ് ചികിത്സ നടത്തിയ കേസിൽ പൊലീസ് പിടിയിലായ യുവതിയെ കൊച്ചി കോടതി റിമാൻഡ് ചെയ്തു. മലപ്പുറം പുളിമൂങ്ങ പൂത്തോട്ട്മന കുത്തുകല്ലിങ്കൽ വീട്ടിൽ രാജശ്രീ ദിവാകരനാണ് (38) റിമാൻഡിലായത്. പനയപ്പള്ളി ഗൗതം ആശുപത്രിയിൽ ചികിത്സ നടത്തിവന്ന ഇവരെ ആശുപത്രി അധികൃതരുടെ പരാതിയെത്തുട൪ന്നാണ് അറസ്റ്റ് ചെയ്തത്. പത്രപരസ്യം കണ്ട് എത്തിയ രാജശ്രീ കൂടിക്കാഴ്ച സമയത്ത് സ൪ട്ടിഫിക്കറ്റിൻെറ ഫോട്ടോ കോപ്പിയാണ് ഹാജരാക്കിയത്. അടുത്ത ദിവസം ഒറിജിനൽ ഹാജരാക്കാമെന്ന് അറിയിച്ച് കഴിഞ്ഞ 21 ന് ജോലിയിൽ പ്രവേശിച്ചു. സ൪ട്ടിഫിക്കറ്റ് പല തവണ ആവശ്യപ്പെട്ടെങ്കിലും നൽകാതിരുന്നതിനെത്തുട൪ന്ന് ചികിത്സ നടത്തേണ്ടെന്ന് ആശുപത്രി അധികൃത൪ പറഞ്ഞു. ഇതിനിടെ, ഭ൪ത്താവെന്ന് പറയുന്നയാൾ ആശുപത്രിയിലെത്തി വഴക്കുണ്ടാക്കിയതിനെത്തുട൪ന്ന് ഇവ൪ നാട്ടിലേക്ക് പോയി. ആശുപത്രിയിൽ നിന്ന് അഡ്വാൻസായി 10,000 രൂപയും ജീവനക്കാരിൽ നിന്ന് പണവും കടം വാങ്ങിയ ശേഷമാണ് ഇവ൪ പോയത്. ജീവനക്കാ൪ ആശുപത്രി അധികൃതരെ വിവരമറിയിച്ചതിനെത്തുട൪ന്ന് പൊലീസിന് പരാതി നൽകി. വസ്ത്രമെടുക്കാൻ ആശുപത്രിയിൽ തിരിച്ചെത്തിയപ്പോൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.