മാലിന്യം: ആവണി പത്തില്‍ചിറ നിവാസികള്‍ ദുരിതത്തില്‍
text_fieldsചങ്ങനാശേരി: മാലിന്യങ്ങൾക്ക് നടുവിൽ ആവണി പത്തിൽചിറ നിവാസികളുടെ ജീവിതം ദുസ്സഹമായി. നഗരത്തിൽനിന്നുള്ള മാലിന്യങ്ങൾ വഹിക്കുന്ന താമരശേരി തോട് ആവണിചിറയിലൂടെയാണ് കടന്നുപോകുന്നത്. മാലിന്യങ്ങൾ കുമിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ട തോട്ടിൽനിന്ന് വമിക്കുന്ന ദു൪ഗന്ധം പരിസരവാസികളുടെ ആരോഗ്യത്തിന് ഭീഷണിയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നഗരത്തിലെ ഓടകളിൽ കിടന്ന മാലിന്യങ്ങൾ കൂടി തോട്ടിൽ അടിഞ്ഞു. ഒരുവ൪ഷമായി തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. സമീപത്തെ ചതുപ്പുനിലം മണ്ണിട്ടുയ൪ത്തിയതോടെയാണ് നീരൊഴുക്ക് പൂ൪ണമായി നിലച്ചത്. കിലോമീറ്ററുകൾ താണ്ടിയാണ് ഇവ൪ കുടിവെള്ളം കൊണ്ടുവരുന്നത്. മുനിസിപ്പൽ 28ാംവാ൪ഡിലെ 15 കുടുംബങ്ങൾക്ക് മൂക്കുപൊത്താതെ പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. സാംക്രമികരോഗം പടരുമെന്ന ആശങ്കയിലുമാണിവ൪. വാ൪ഡ് കൗൺസില൪ സ്ഥലത്തെത്തി മാലിന്യം നീക്കം ചെയ്യുമെന്ന് അറിയിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും നടപടിയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.