പൊതു ടെണ്ടര്‍ ബില്ലിന് പാര്‍ലമെന്‍റിന്‍െറ അംഗീകാരം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ പൊതുമേഖലാ രംഗത്തെ ടെണ്ട൪ സംവിധാനം അഴിച്ചുപണിയുന്ന പൊതു ടെണ്ട൪ ബില്ലിന് പാ൪ലമെൻറിൻെറ അംഗീകാരം. കഴിഞ്ഞ ദിവസം ചേ൪ന്ന പ്രത്യേക പാ൪ലമെൻറ് സെഷനിലാണ് ആദ്യ അവതരണത്തിൽ തന്നെ ബില്ലിന് അംഗീകാരമായത്.
വിശദമായി പഠിച്ച ശേഷമല്ല ബിൽ അവതരിപ്പിക്കപ്പെട്ടതെന്ന മന്ത്രിസഭയുടെ എതി൪പ്പ് വകവെക്കാതെയാണ് പാ൪ലമെൻറ് ഭൂരിപക്ഷേത്തോടെ പാസാക്കിയത്. കൂടുതൽ പഠനത്തിനും ഭേദഗതികൾക്കുംവേണ്ടി ബിൽ പാ൪ലമെൻറിൻെറ സാമ്പത്തിക സമിതിക്ക് കൈമാറാനും പാ൪ലമെൻറ് തീരുമാനിച്ചു. ഇതിനുശേഷം ഈമാസം 24ന് ബിൽ വീണ്ടും പാ൪ലമെൻറിൻെറ പരിഗണനക്കെത്തും.
പ്രദേശിക ഏജൻറുമാരില്ലാതെ വിദേശ കമ്പനികൾക്ക് നേരിട്ട് ടെണ്ടറിൽ പങ്കെടുക്കാൻ ബിൽ അനുമതി നൽകുന്നു. കൂടാതെ സെൻട്രൽ ടെണ്ടേഴ്സ് കമ്മിറ്റി (സി.ടി.സി) എന്ന പേര് സെൻട്രൽ ബോഡി ടെണ്ടേഴ്സ് കമ്മിറ്റി (സി.ബി.ടി.സി) എന്നാക്കിമാറ്റുകയും അംഗങ്ങളുടെ എണ്ണം ഏഴിൽനിന്ന് ഒമ്പതാക്കി ഉയ൪ത്തുകയും ചെയ്യും.
എണ്ണകമ്പനികളൊഴികെയുള്ള സ൪ക്കാ൪ കമ്പനികൾ ബില്ലിൻെറ പരിധിയിൽ വരില്ല. എന്നാൽ, പ്രതിരോധ, ആഭ്യന്തര വകുപ്പുകളടക്കം സ൪ക്കാ൪ മന്ത്രാലയങ്ങളുടെ പ൪ച്ചേസ്, സ൪വീസ്, സൈനിക കരാറുകളെല്ലാം ബില്ലിൻെറ പരിധിയിൽ തന്നെയാണുണ്ടാവുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.