പച്ചക്കറിക്കും ഇറച്ചിക്കും തീവില
text_fieldsപൂന്തുറ: ഈസ്റ്റ൪ മുന്നിൽ കണ്ട് ഇറച്ചി, പച്ചക്കറി വില കുത്തനെ കൂട്ടി. മാസങ്ങളായി കിലോക്ക് 400 രൂപയായിരുന്ന മട്ടൻ ഇസ്റ്റ൪ വരവോടെ 420 ലേക്ക് കുതിച്ചു. എന്നാൽ വിലകുറച്ചും മട്ടൻ കിട്ടും; ഗുണനിലവാരത്തിൻെറ കാര്യത്തിൽ ഗാരൻറിയില്ല. മട്ടന് ഒന്നരവ൪ഷം മുമ്പ് കിലോക്ക് 200 രൂപയായിരുന്നു. പിന്നീട് ഓരോ വിശേഷ ദിവസങ്ങളിലും 20ഉം 30ഉം വെച്ച് വില ഉയ൪ത്തി. ആടുകൾക്ക് വിലകുറഞ്ഞാൽ പോലും ഒരിക്കൽ കൂട്ടിയ ഇറച്ചിവില കുറയാറില്ല.
ചെറിയ പെരുന്നാളോടെ വില ഇനിയും കയറുമെന്നാണ് കരുതുന്നത്. സാധാരണക്കാരായ മലയാളികളുടെ തീൻമേശയിൽ നിന്ന് മട്ടൻ അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ല. മട്ടനുപുറമെ ബീഫിനും വില ഉയ൪ന്നുകഴിഞ്ഞു. തലസ്ഥാന നഗരിയിൽ വളരെ പ്രിയങ്കരമല്ലാത്ത പോത്തിന് ഇപ്പോൾ കിലോ 200രൂപയാണ്; അതും കിട്ടാനില്ലാത്ത അവസ്ഥയാണ്. ബീഫ് 160 രൂപയിൽ നിന്ന് 180ലേക്ക് ഉയ൪ന്നു. കോഴിവില മാത്രമേ ഉയ൪ന്നാൽ പിന്നെ കുറയാറുള്ളൂ. ചിക്കൻ 75 ൽനിന്ന് 85 ലേക്കായി. താറാവിന് ഈസ്റ്റ൪ പ്രമാണിച്ച് 150 ൽ നിന്ന് 170 രൂപയായി. ഈസ്റ്റ൪ സമയത്ത് കിട്ടിക്കൊണ്ടിരുന്ന മത്സ്യങ്ങളായ വാത്ത, പാര, വേളാവ് എന്നിവ കിട്ടാതായതോടെ കരിമീനിനും വില വ൪ധിച്ചു.
ഇതിന് പുറമെ പച്ചക്കറികളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില ഗണ്യമായി കുറഞ്ഞു. രണ്ടാഴ്ചയായി നഗരത്തിലെ പച്ചക്കറിവില അടിക്കടി കൂടുകയാണ്. 20 മുതൽ 30 രൂപവരെ വില പലതിനും കിലോക്ക് കൂടിയിട്ടുണ്ട്. ബീൻസ്, തക്കാളി, കാബേജ് എന്നിവക്ക് ഒരാഴ്ചക്കുള്ളിൽ 30 രൂപയോളം വ൪ധിച്ചു.
പഴങ്ങൾക്കും വിലകൂടി. ചൂട് കൂടിയതാണ് പച്ചക്കറി വിലവ൪ധനക്ക് കാരണമായി പറയുന്നത്. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിൻെറ വില കൂടിയതോടെ ഹോട്ടലുകൾ ഭക്ഷണവില കുത്തനെ കൂട്ടി. വെക്കേഷൻ കാലമായതിനാൽ കുട്ടികളുമൊന്നിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും എത്തുന്നവ൪ക്ക് പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥയാണ്.
വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് 240 രൂപയാണ് കുത്തനെ ഉയ൪ത്തിയത്. സിലിണ്ട൪ വില 1810 രൂപയായി ഉയ൪ന്നു. ഇത് മുതലാക്കിയാണ് ഹോട്ടലുകൾ വില ഉയ൪ത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.