ഉദ്യോഗസ്ഥരെത്തിയില്ല; താലൂക്ക് വികസന സമിതി യോഗത്തില്‍ പ്രതിഷേധം
text_fieldsവൈക്കം: താലൂക്ക് വികസന സമിതി യോഗത്തിൽ ഉദ്യോഗസ്ഥ൪ പങ്കെടുക്കാത്തതിൽ പ്രതിഷേധം.
ജനകീയ പ്രശ്നങ്ങൾക്ക് മടുപടി പറയേണ്ട വിവിധ വകുപ്പുതല ഉദ്യോഗസ്ഥരാണ് യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നത്. എല്ലാ വകുപ്പുതല ഉദ്യോഗസ്ഥരും നി൪ബന്ധമായും താലൂക്ക് വികസന സമിതിയോഗത്തിൽ പങ്കെടുക്കണമെന്ന് നി൪ദേശം നൽകാൻ കലക്ട൪ക്ക് കത്ത് നൽകുമെന്ന് കെ. അജിത് എം.എൽ.എ ശനിയാഴ്ച ചേ൪ന്ന താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. താലൂക്കിൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ വാഹനത്തിൽ കുടിവെള്ളം എത്തിച്ചുതുടങ്ങിയതായി തഹസിൽദാ൪ പറഞ്ഞു.
കല്ലറ, നീണ്ടൂ൪ റോഡിൽ കുരിശുപള്ളി ഭാഗത്ത് പി.ഡബ്ളിയു.ഡി റോഡ് പുറമ്പോക്ക് സ്വകാര്യ വ്യക്തി കൈയേറുന്നതായി കല്ലറ പഞ്ചായത്ത് പ്രസിഡൻറ് പരാതിപ്പെട്ടു. പുതിയ ബോട്ട് ജെട്ടി കോമ്പൗണ്ടിലെ മിൽമ ബൂത്ത് ഒഴിപ്പിക്കണമെന്നും പഴയജെട്ടിയിൽ പൊളിച്ചിട്ടിരിക്കുന്ന മതിൽ ഉടൻ നി൪മിക്കണമെന്നും വാട്ട൪ ട്രാൻസ്പോ൪ട്ട് അധികൃത൪ ആവശ്യപ്പെട്ടു. നഗരസഭാധ്യക്ഷ ശ്രീലത ബാലചന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറുമാ൪, തഹസിൽദാ൪ തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.